സിനിമാ മേഖലയിലെ റെയ്‌ഡ്‌; മോഹൻലാലിന്‍റെ മൊഴിയെടുത്ത് ആദായ നികുതി വകുപ്പ്

  • Post category:entertainment
  • Reading time:1 min read
You are currently viewing സിനിമാ മേഖലയിലെ റെയ്‌ഡ്‌; മോഹൻലാലിന്‍റെ മൊഴിയെടുത്ത് ആദായ നികുതി വകുപ്പ്

നടൻ മോഹൻ ലാലിന്‍റെ മൊഴി രേഖപ്പെടുത്തി ആദായ നികുതി വകുപ്പ്. കൊച്ചിയിലെ ഫ്ലാറ്റിലെത്തിയാണ് മൊഴി എടുത്തത്. രണ്ട് മാസം മുമ്പ് സിനിമ മേഖലയിൽ നടത്തിയ റെയ്ഡിന്‍റെ ഭാഗമായാണ് ലാലിന്‍റെ മൊഴി എടുത്തത്. ചില സാമ്പത്തിക കാര്യങ്ങളിൽ വ്യക്തത തേടിയെന്ന് ആദായ നികുതി വൃത്തങ്ങൾ വ്യക്തമാക്കി.

വിദേശത്തെ സ്വത്ത് വകകളുടെയും സാമ്പത്തിക ഇടപാടുകളുടെയും വിശദാംശങ്ങൾ തേടിയിട്ടുണ്ട്. നിർമാതാവ് ആന്‍റണി പെരുമ്പാവൂരിന്‍റെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഇതിൽ മോഹൻലാലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ കൂടി ഉണ്ടായിരുന്നു.

ഇക്കാര്യത്തിലും മോഹൻലാലിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. മലയാളത്തിലെ ചില പ്രമുഖ താരങ്ങളുടെ വിദേശ ബാങ്ക് അക്കൗണ്ടുകളും ഇടപാടുകളും സംബന്ധിച്ച രേഖകളും ആദായ നികുതി വകുപ്പ് പരിശോധിക്കുന്നുണ്ട്. രണ്ട് മാസം മുമ്പ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത രേഖകളുടെ പരിശോധന പൂ‍ർത്തായായ സാഹചര്യത്തിലാണ് ശേഷിക്കുന്നവരുടെ മൊഴികൾ രേഖപ്പെടുത്തുന്നത്.

0Shares