ആര് വായിക്കും ഈ കുറിപ്പടി?, സോഷ്യൽ മീഡിയക്ക് പിന്നാലെ ഡി.എം.ഒ യും ചോദിച്ചു, ആശുപത്രി സൂപ്രണ്ട് മറുപടി പറയണം

  • Post category:news
  • Reading time:1 min read
You are currently viewing ആര് വായിക്കും ഈ കുറിപ്പടി?,  സോഷ്യൽ മീഡിയക്ക് പിന്നാലെ ഡി.എം.ഒ യും ചോദിച്ചു, ആശുപത്രി സൂപ്രണ്ട് മറുപടി പറയണം

കൊല്ലം: ആര്‍ക്കും വായിക്കാനാകാത്ത വിധത്തില്‍ ഒ.പി ടിക്കറ്റില്‍ മരുന്ന് കുറിച്ച സംഭവത്തില്‍ കൊല്ലം ഡി.എം.ഒ കൊട്ടാരക്കര താലൂക്ക് ആശുപത്രി സൂപ്രണ്ടില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. തന്‍റെ കയ്യക്ഷരം മോശമാണെന്ന വിശദീകരണമാണ് വിചിത്രമായ മരുന്ന് കുറിപ്പടി നല്‍കിയ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടേത്.

ഈ മാസം നാലിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയ രോഗിക്ക് ഡ്യൂട്ടി ഡോക്ടര്‍ നല്‍കിയ മരുന്ന് കുറിപ്പടി വായിക്കാന്‍ ഫാര്‍മസിയില്‍ ഉള്ളവര്‍ക്ക് പോലും കഴിഞ്ഞില്ല. കുറിപ്പടിയുടെ ഫോട്ടോ നവ മാധ്യമങ്ങളില്‍ പറന്നു. ഇതോടെയാണ് ഡി.എം.ഒ ഇടപെട്ടത്.

ആശുപത്രി സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് ചോദിച്ചിരിക്കുകയാണ് ഡി.എം.ഒ. തന്‍റെ കയ്യക്ഷരം മോശമാണെന്നും ആശുപത്രിയില്‍ തിരക്കുണ്ടായിരുന്നത് കൊണ്ടാണ് കുറിപ്പടിയെഴുത്ത് ഈ വിധം വഷളായതെന്നുമാണ് മരുന്നെഴുതിയ ഡോക്ടറുടെ വിശദീകരണം.

0Shares