ശബരിമല സ്ത്രീ പ്രവേശനം: സർക്കാരിന് ഒരേസമയം മുയലിനൊപ്പം ഓടുകയും വേട്ടപ്പട്ടിയോടൊപ്പം വേട്ടയാടുകയും ചെയ്യുന്ന സമീപനം: കെ. മുരളീധരന്‍

  • Post category:news
  • Reading time:1 min read
You are currently viewing ശബരിമല സ്ത്രീ പ്രവേശനം: സർക്കാരിന് ഒരേസമയം മുയലിനൊപ്പം ഓടുകയും വേട്ടപ്പട്ടിയോടൊപ്പം വേട്ടയാടുകയും ചെയ്യുന്ന സമീപനം: കെ. മുരളീധരന്‍

ശബരിമല സ്ത്രീ പ്രവേശ വിഷയത്തിൽ സർക്കാരിന് ഒരേസമയം മുയലിനൊപ്പം ഓടുകയും വേട്ടപ്പട്ടിയോടൊപ്പം വേട്ടയാടുകയും ചെയ്യുന്ന സമീപനമെന്ന് വിമർശിച്ച് കെ. മുരളീധരൻ എം.പി.ശബരിമലയുടെ കാര്യത്തിൽ ഒരു വ്യക്തതയും സർക്കാരിനില്ല. വിശ്വാസികളോടൊപ്പമാണോ എന്നു ചോദിച്ചാൽ അതേ എന്നു പറയും.നവോത്ഥാനത്തിന്‍റെ കൂടെയാണോ എന്നു ചോദിച്ചാൽ അവിടെയും അതേ എന്നു പറയും .

ഇതെല്ലാം നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കും. വട്ടിയൂർകാവിൽ മൽസരിക്കാനാണ് തനിക്ക് എക്കാലത്തും താൽപര്യമെന്നും കെ.മുരളീധരൻ പറഞ്ഞു. എം.പിമാർ മൽസരിക്കേണ്ടതില്ല എന്നത് പൊതുതീരുമാനമാണ്. ചില സീറ്റുകൾക്ക് വേണ്ടി അത് മാറ്റേണ്ട കാര്യമില്ല.

ഞാൻ എന്നും ആഗ്രഹിച്ചത് വട്ടിയൂർക്കാവാണ്. അതല്ലാതെ കേരളത്തിലൊരിടത്തും ഒരു സീറ്റും ഞാൻ ആഗ്രഹിച്ചിട്ടില്ല. പക്ഷേ എം.പിമാർ മൽസരിക്കേണ്ടെന്നാണ് തീരുമാനിച്ചത്. കോൺഗ്രസ് പാർട്ടിയുടെ ദേശീയ നേതൃത്വം എടുത്ത ആ തീരുമാനം താനും അംഗീകരിക്കുകയാണന്നും മുരളീധരൻ പറഞ്ഞു.

0Shares