ശബരിമല വിഷയം; രമേശ് ചെന്നിത്തലയുടെ മറുപടി തൃപ്തികരം; യു.ഡി.എഫ് നിലപാടില്‍ സന്തോഷമെന്ന്‌ എന്‍.എസ്.എസ്

  • Post category:news
  • Reading time:1 min read
You are currently viewing ശബരിമല വിഷയം; രമേശ് ചെന്നിത്തലയുടെ മറുപടി തൃപ്തികരം; യു.ഡി.എഫ് നിലപാടില്‍ സന്തോഷമെന്ന്‌ എന്‍.എസ്.എസ്

ശബരിമല വിഷയത്തിലെ യു.ഡി.എഫ് നിലപാടില്‍ സന്തോഷമെന്ന് എന്‍എസ്എസ്. കരട് ബില്‍ കൊണ്ടുവരാന്‍ പ്രതിപക്ഷം നടത്തിയ നീക്കങ്ങള്‍ വിശദീകരിച്ച രമേശ് ചെന്നിത്തലയുടെ മറുപടി തൃപ്തികരമാണെന്നും എന്‍എസ്എസ് ജന. സെക്രട്ടറി ജി സുകുമാരന്‍ നായര്‍.

എന്‍എസ്എസ് നിലപാടുകളെ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്ത് രാഷ്ട്രീയമായി അനുകൂലമാക്കാന്‍ ശ്രമിച്ചുവെന്നുവെന്നും അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു. ശബരിമല വിഷയത്തില്‍ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടുള്ള സുകുമാരന്‍ നായരുടെ കുറിപ്പ് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

ഭക്തരുടെ ആവശ്യം പരിഗണിച്ചുള്ള നിയമനിര്‍മാണത്തിലേക്ക് മൂന്ന് മുന്നണികളും എത്തിയില്ലെന്നാണ് വാര്‍ത്താക്കുറിപ്പില്‍ അദ്ദേഹം വിമര്‍ശിക്കുന്നത്. യു.ഡി.എഫിന് വിശ്വാസ സംരക്ഷണത്തിനായി നിയമസഭയില്‍ ബില്‍ അവതരിപ്പിക്കാമായിരുന്നു. അതിനു പകരം അധികാരത്തില്‍ വന്നാല്‍ വിശ്വാസികള്‍ക്ക് അനുകൂലമായ നിയമനിര്‍മാണം നടത്തുമെന്നുള്ള പ്രഖ്യാപനത്തില്‍ എന്ത് ആത്മാര്‍ഥതയാണുള്ളതെന്നായിരുന്നു സുകുമാരന്‍ നായര്‍ കഴിഞ്ഞദിവസം വിമര്‍ശനമുയര്‍ത്തിയത്.

0Shares