
കണ്ണൂർ: സംസ്ഥാന സ്‌കൂൾ കലോത്സവത്തില്‍ സ്വര്‍ണ്ണക്കപ്പ് എത്തിയതോടെ യുവ പ്രതിഭകള്‍ക്ക് കണ്ണൂരില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. ജില്ലാ അതിര്‍ത്തി ആയ മാഹി പാലത്തിന് സമീപത്ത് നിന്നും തുറന്ന വാഹനത്തില്‍ സ്വര്‍ണ്ണക്കപ്പ് കണ്ണൂര്‍ നഗരത്തിലേക്ക് എത്തിച്ചത്. തുടര്‍ന്ന് നടന്ന പരിപാടിയില്‍ ജില്ലയുടെ അഭിമാനം ഉയര്‍ത്തിയ കലാപ്രതിഭകളെ അനുമേദിച്ചു.

23 വര്‍ഷത്തിന് ശേഷം കണ്ണൂരിലേക്ക് എത്തിയ സ്വര്‍ണ്ണകപ്പിന് ആവേശകരമായ നാടൊന്നാകെ സ്വീകരണം ഒരുക്കിയത്. കണ്ണൂരിനെ അപമാനിച്ചവര്‍ക്ക് മുന്നില്‍ കലാകിരീടം ഉയര്‍ത്തി മറുപടി നല്‍കിയ പ്രതിഭകള്‍ക്ക് ഊഷ്‌മളമായ വരവേല്‍പ്പാണ് സംഘടിപ്പിച്ചത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിലാണ് സ്വീകരണം.
