ജി-20 ഉച്ചകോടിക്ക് തുടക്കമായി; ഡല്‍ഹിയില്‍ മഹാമേളയിൽ പങ്കെടുക്കുന്നത് ലോക നേതാക്കള്‍

You are currently viewing ജി-20 ഉച്ചകോടിക്ക് തുടക്കമായി; ഡല്‍ഹിയില്‍ മഹാമേളയിൽ പങ്കെടുക്കുന്നത് ലോക നേതാക്കള്‍

18മത് ജി-20 ഉച്ചകോടിക്ക് തുടക്കമായി. അടുത്ത രണ്ട് ദിവസം നീളുന്ന ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.എസ് പ്രസിഡണ്ട് ജോ ബൈഡന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തുടങ്ങി നിരവധി ലോക നേതാക്കള്‍ളും പങ്കെടുക്കുന്നു. ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിലാണ് മഹായോഗം നടക്കുന്നത്.

ജി-20 ഉച്ചകോടിക്കായി ദേശീയ തലസ്ഥാനം മോടിപിടിപ്പിക്കുകയും ഭാഗികമായി ആളുകളെ ഒഴിപ്പിക്കുകയും ചെയ്‌തു. യുക്രെയ്ൻ യുദ്ധം, കാലാവസ്ഥ, ആഗോള ഭരണ സംവിധാനം എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ചാ വിഷയമാകും. എന്നാല്‍ ഈ വിഷയങ്ങളിലുള്ള, നേതാക്കളുടെ അഭിപ്രായ വ്യത്യാസങ്ങള്‍ വാക്ക് തര്‍ക്കത്തിന് ഇടയായേക്കാമെന്നും പൊതുജന വിശ്വാസത്തിന് കോട്ടം വരുത്തുമെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജി-20 ഉച്ചകോടി ആരംഭിക്കുന്നതിന് മുമ്പ് തന്നെ, ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍പിംഗ് ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു, ഷി ജിന്‍പിംഗിന് പകരം പ്രധാനമന്ത്രി ലീ ക്വിയാംഗാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഷി ജിന്‍പിംഗ് ഉച്ചകോടിയില്‍ പങ്കെടുക്കാത്തതിന് ഔദ്യോഗിക കാരണങ്ങളൊന്നും ഇതുവരെ നല്‍കിയിട്ടില്ല. റഷ്യന്‍ പ്രസിഡണ്ട് വ്‌ലാഡിമിര്‍ പുടിനും ജി2-0 ഉച്ചകോടിയില്‍ പങ്കെടുക്കുന്നില്ല.

ജി-20 ഉച്ചകോടി, മനുഷ്യത്വ കേന്ദ്രീകൃതവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ വികസനത്തിന് ഒരു പുതിയ പാത രൂപപ്പെടുത്തുമെന്ന് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. 2023 ജി-20 ഉച്ചകോടിയുടെ വിശദമായ ഷെഡ്യൂള്‍ അറിയാം:

ഒന്നാം ദിവസം (സെപ്റ്റംബര്‍ 9)

രാവിലെ 9:30 മുതല്‍ 10:30 വരെ: ഉച്ചകോടി വേദിയായ ഭാരത് മണ്ഡപത്തില്‍ നേതാക്കളും പ്രതിനിധികളഉം എത്തി. തുടര്‍ന്ന് ട്രീ ഓഫ് ലൈഫ് ഫോയറില്‍ ലോകനേതാക്കള്‍ പ്രധാനമന്ത്രിയോടൊപ്പം നിന്ന് വെല്‍ക്കം ഫോട്ടോ എടുത്തു. നേതാക്കളും പ്രതിനിധി സംഘവും ഭാരത് മണ്ഡപത്തിലെ ലെവല്‍ 2-ലെ ലീഡേഴ്‌സ് ലോഞ്ചില്‍ ഒത്തുകൂടി.

രാവിലെ 10:30 മുതല്‍ ഉച്ചയ്ക്ക് 1:30 വരെ: ആദ്യസെഷന്‍, ‘വണ്‍ എര്‍ത്ത്’, ഭാരത് മണ്ഡപത്തിലെ ഉച്ചകോടി ഹാളില്‍ നടന്നു, 1:30 മുതല്‍ 3:30 വരെ വിവിധ ഉഭയകക്ഷി യോഗങ്ങള്‍ നടന്നു.

ഉച്ചകഴിഞ്ഞ് 3:30 മുതല്‍ 4:45 വരെ: രണ്ടാമത്തെ സെഷന്‍, ‘ഒരു കുടുംബം,’ ഉച്ചകോടി വേദിയില്‍ നടന്നു. അതിനുശേഷം നേതാക്കള്‍ അവരുടെ ഹോട്ടലുകളിലേക്ക് മടങ്ങും.

വൈകുന്നേരം ഏഴ് മുതല്‍ എട്ട് വരെ ലോകനേതാക്കള്‍ക്ക് അത്താഴ വിരുന്ന്, തുടർന്ന് വെല്‍ക്കം ഫോട്ടോയും എടുക്കും. രാത്രി 8 മുതല്‍ 9 വരെ: അത്താഴ സമയമാണ്.

രാത്രി 9 മുതല്‍ 9:45 വരെ: നേതാക്കളും പ്രതിനിധി സംഘത്തലവന്മാരും ഭാരത് മണ്ഡപത്തിലെ ലീഡേഴ്‌സ് ലോഞ്ചില്‍ ഒത്തുകൂടും.

രണ്ടാം ദിവസം (സെപ്റ്റംബര്‍ 10)

രാവിലെ 8:15 മുതല്‍ രാവിലെ ഒമ്പത് വരെ നേതാക്കളും പ്രതിനിധി സംഘത്തലവന്മാരും വ്യക്തിഗത മോട്ടോര്‍ കേഡുകളില്‍ രാജ്ഘട്ടിലേക്ക് എത്തും, രാജ്ഘട്ടിലെ ലീഡേഴ്‌സ് ലോഞ്ചിനുള്ളിലെ സമാധാന കരാറില്‍ ഒപ്പിടല്‍ നടക്കും.

രാവിലെ ഒമ്പത് മുതല്‍ 9:20 വരെ ലോക നേതാക്കന്മാര്‍ മഹാത്മാഗാന്ധിയുടെ സമാധിയില്‍ പുഷ്പചക്രം അര്‍പ്പിക്കും, തുടര്‍ന്ന് മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട ഭക്തിഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള തത്സമയ പ്രകടനം ഉണ്ടായിരിക്കും. നേതാക്കളും പ്രതിനിധി സംഘത്തലവന്‍മാരും ഭാരത് മണ്ഡപത്തിലെ ലീഡേഴ്‌സ് ലോഞ്ചിലേക്ക് മാറും.

രാവിലെ 9:40 മുതല്‍ 10:15 വരെ: ഭാരത മണ്ഡപത്തില്‍ നേതാക്കളുടെയും പ്രതിനിധി സംഘത്തലവന്മാരുടെയും വരവ്. രാവിലെ 10:15 മുതല്‍ 10:30 വരെ: ഭാരത് മണ്ഡപം സൗത്ത് പ്ലാസയില്‍ വൃക്ഷത്തൈ നടല്‍ ചടങ്ങ്. രാവിലെ 10:30 മുതല്‍ 12:30 വരെ: ഉച്ചകോടിയുടെ മൂന്നാം സെഷന്‍, ‘വണ്‍ ഫ്യൂച്ചര്‍’, നടക്കും

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നത് ഇവരാണ്

അമേരിക്കന്‍ പ്രസിഡണ്ട് – ജോ ബൈഡന്‍
ബ്രിട്ടീഷ് പ്രധാനമന്ത്രി – ഋഷി സുനക്
ജപ്പാന്‍ പ്രധാനമന്ത്രി – ഫ്യൂമിയോ കിഷിദ
കാനഡ പ്രധാനമന്ത്രി -ജസ്റ്റിന്‍ ട്രൂഡോ
ഫ്രാന്‍സ് പ്രസിഡണ്ട് – ഇമ്മാനുവല്‍ മാക്രോണ്‍
ഓസ്ട്രേലിയ പ്രധാനമന്ത്രി – ആൻ്റെണി അല്‍ബനീസ്
ജര്‍മന്‍ ചാന്‍സലര്‍ – ഒലാഫ് ഷോള്‍സ്
ദക്ഷിണ കൊറിയന്‍ പ്രസിഡണ്ട് – യൂന്‍ സുക് യോള്‍
ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ട് – സിറില്‍ റമഫോസ
തുര്‍ക്കി പ്രസിസന്ധു – റജബ് ത്വയ്യിബ് എര്‍ദോഗന്‍

പങ്കെടുക്കാത്ത ലോകനേതാക്കള്‍:

ചൈനീസ് പ്രസിണ്ട് – ഷി ജിന്‍പിംഗ്
റഷ്യന്‍ പ്രസിഡണ്ട് – വ്‌ലാഡിമിര്‍ പുടിന്‍
സ്പാനിഷ് പ്രധാനമന്ത്രി – പെഡ്രോ സാഞ്ചസ്
മെക്സിക്കന്‍ പ്രസിഡണ്ട് – ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍

0Shares