
സംസ്ഥാനത്താകെ വീശിയ ഇടതുതരംഗത്തിൽ കാസർകോട് ജില്ലയിലും കൂടുതല്‍ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിനാണ് മുന്‍തൂക്കം. ജില്ലയില്‍ രണ്ട് മണ്ഡലങ്ങളില്‍ മാത്രമാണ് യു.ഡി.എഫിന് വിജയിക്കാനായത്. മറ്റ് മൂന്ന് മണ്ഡലങ്ങളിലും എല്‍.ഡി.എഫിനാണ് നേട്ടം.

ജില്ലയിലെ മണ്ഡലങ്ങളുടെ അന്തിമഫലം താഴെ പറയുന്നു:
മഞ്ചേശ്വരം- എ. കെ .എം അഷ്‌റഫ്- യു.ഡി.എഫ്- ഭൂരിപക്ഷം- 745
കാസർകോട്- എന്‍. എ നെല്ലിക്കുന്ന്- യു.ഡി.എഫ്- 12901
ഉദുമ- സി. എച്ച് കുഞ്ഞമ്പു- എല്‍.ഡി.എഫ്- ഭൂരിപക്ഷം- 13322
കാഞ്ഞങ്ങാട്- ഇ. ചന്ദ്രശേഖരന്‍- എല്‍.ഡി.എഫ്- ഭൂരിപക്ഷം- 18618
തൃക്കരിപ്പൂര്‍- എം .രാജഗോപാല്‍- എല്‍.ഡി.എഫ്- ഭൂരിപക്ഷം- 25972
