
മുസ്‌ലിം ലീഗ് കാസർകോട് മുന്‍ ജില്ലാ പ്രസിഡണ്ടും വ്യവസായ പ്രമുഖനുമായ പരേതനായ കെ. എസ് അബ്ദുല്ലയുടെ മകൻ കെ.എസ് അർഷാദിൻ്റെ (44 ) വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി. കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലമായിരുന്നു ബാംഗ്ലൂരിൽ അർഷാദിൻ്റെ മരണം. ബിസിനസ് ആവശ്യങ്ങൾക്കായി മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് ഇദ്ദേഹം ബാംഗ്ലൂരിൽ എത്തിയത്. ഇന്നലെ വൈകുന്നേരം ശാരീരിക പ്രയാസങ്ങൾ തുടർന്ന് ആശുപത്രിയിലേക്ക് പോകും വഴിയാണ് ഹൃദയാഘാതം സംഭവിച്ചത്.
മാലിക്ക് ദീനാർ ആശുപത്രി നഴ്സിംഗ് കോളേ,ജ് കെ. എസ് അബ്ദുല്ല ഇംഗ്ലീഷ് മീഡിയം സ്കൂൾ തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിവരികയായിരുന്നു കെ.എസ്. ആർ കുടുംബം. ഇന്ന് രാവിലെ മൃതദേഹം എത്തിച്ച പിന്നാലെ ഇദ്ദേഹത്തിൻ്റെ മരണവിവരമറിഞ്ഞുകൊണ്ട് വീടായ ഹാജറാ ബാഗിലേക്ക് ജനങ്ങൾ ഒഴുകിയെത്തി.

ഉച്ചയ്ക്ക് തളങ്കര മാലിക് ദീനാർ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: സുരയ്യ. മക്കൾ: മുഹമ്മദ്, അബ്ദുൽ ഖാദർ, വാഹിദ്. സഹോദരങ്ങൾ: കെ.എസ് ഹബീബ് (ചെയര്‍മാന്‍, മാലിക് ദീനാര്‍ കോളജ് ഓഫ് ഫാര്‍മസി), കെ.എസ് അന്‍വര്‍ സാദത്ത് (ചെയര്‍മാന്‍, മാലിക് ദീനാര്‍ ഹോസ്പിറ്റല്‍), ഹനീഫ്, ആഇശ, മറിയം, ഹാജറ, മിസ്‌രിയ, ഖൈറുന്നീസ.

വലിയ സുഹൃദ് വലയത്തിൻ്റെ ഉടമയായിരുന്ന കെ.എസ് അർഷാദ് ജില്ലയിലെ സാമൂഹ്യ- സാംസ്ക്കാരിക – വിദ്യാഭ്യാസ മണ്ഡലങ്ങളിൽ നിറ സാന്നിധ്യമായിരുന്നു. അതുകൊണ്ടുതന്നെ ഈ വിയോഗം നികത്താനാവാത്ത നഷ്ടമാണ് നാടിന് നൽകിയിരിക്കുന്നത്.
