തുറന്ന പോരിലേക്ക്; കേരളാ കലാമണ്ഡലം ചാൻസിലർ പദവിയിൽ നിന്ന് ഗവർണറെ പുറത്താക്കി സാംസ്കാരിക വകുപ്പ്

  • Post category:Kerala / news
  • Reading time:1 min read
You are currently viewing തുറന്ന പോരിലേക്ക്; കേരളാ കലാമണ്ഡലം ചാൻസിലർ പദവിയിൽ നിന്ന് ഗവർണറെ പുറത്താക്കി സാംസ്കാരിക വകുപ്പ്

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കലാമണ്ഡലത്തിൻ്റെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കി സാംസ്കാരിക വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്നതിൻ്റെ ആദ്യ പടിയായാണ് ഗവർണറെ കേരള കലാമണ്ഡലത്തിൻ്റെ ചാൻസലർ പദവിയിൽ നിന്ന് നീക്കിയത്.

പുതിയ ചാൻസലർ ചുമതലയേറ്റെടുക്കും വരെ പ്രോ ചാൻസലർ ചാൻസലറുടെ ചുമതല വഹിക്കും. സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ വാസവനാണ് നിലവിൽ കലാമണ്ഡലം കൽപിത സർവകലാശാലയുടെ പ്രോ വൈസ് ചാൻസലർ. ചട്ട പ്രകാരം സ്പോൺസറാണ് ചാൻസലറെ നിയമിക്കേണ്ടത്.

കലാ സാംസ്കാരിക രംഗത്ത പ്രമുഖൻ ചാൻസിലറാകുമെന്നാണ് വിവരം. 75 വയസാണ് പരമാവധി പ്രായമായി നിശ്ചയിച്ചിരിക്കുന്നത്. 2006 മുതൽ സംസ്ഥാന ഗവർണറാണ് കലാമണ്ഡലത്തിൻ്റെ ചാൻസലർ.

0Shares