Trending News





കേരളത്തിലെ സി.പി.എം സര്‍ക്കാര്‍ അരാജകത്വം സൃഷ്ടിക്കുകയാണെന്ന് ബി.ജെ.പി കേരളപ്രഭാരി പ്രകാശ് ജാവഡേക്കര്‍ എം.പി. ഭരണഘടനയെ വെല്ലുവിളിക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
Also Read
ഗവര്‍ണര്‍ ഒരു ഭരണഘടനാ പദവിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും മനസിലാക്കണം. ഭരണഘടനയില്‍ ഗവര്‍ണറുടെ പദവിയെ പറ്റി കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ സി.പി.എം അത് എല്ലാം നിഷേധിക്കുകയാണ്. ഗവര്‍ണറുടെ അധികാരത്തെ പറ്റി സി.പി.എം തിരിച്ചറിയുന്നില്ല. മുഖ്യമന്ത്രി ഗവര്‍ണറെ പേര് വിളിച്ച് അഭിസംബോധന ചെയ്യുകയാണ്. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ഗവര്‍ണറെ വധഭീഷണി മുഴക്കി ഭീഷണിപ്പെടുത്തുകയാണ്.

1947ല്‍ സാര്‍ സി.പി രാമസ്വാമിയെ വധിക്കാന്‍ ശ്രമിച്ചത് ഗവര്‍ണര്‍ ഓര്‍മ്മിക്കണമെന്നാണ് ശിവന്‍കുട്ടി പറയുന്നത്. ജനാധിപത്യ സ്‌നേഹികള്‍ക്ക് അംഗീകരിക്കാനാവാത്ത വാക്കുകളാണിത്. ഗവര്‍ണറെ രാജ്ഭവന്‍ വളഞ്ഞ് ഘരാവൊ ചെയ്യുമെന്നാണ് എം.വി ഗോവിന്ദന്‍ പറയുന്നത്. ഇത് ജനാധിപത്യവിരുദ്ധമാണ്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ ഹിസ്റ്ററി കോണ്‍ഗ്രസ് ഉദ്ഘാടനസഭയില്‍ ഗവര്‍ണറെ അപായപ്പെടുത്താന്‍ ശ്രമമുണ്ടായി. അന്ന് ഗവര്‍ണറെ ആക്രമിക്കാന്‍ ശ്രമിച്ചവരെ രക്ഷപ്പെടുത്തിയത് രാജ്യസഭാംഗമായ കെ.കെ രാഗേഷാണ്. അദ്ദേഹത്തെ പേഴ്‌സണല്‍ സെക്രട്ടറിയാക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും പ്രകാശ് ജാവഡേക്കര്‍ ചൂണ്ടിക്കാണിച്ചു.

Sorry, there was a YouTube error.