സംസ്ഥാന രാഷ്ട്രീയത്തില്‍ സി.പി.ഐ തീര്‍ത്തും അപ്രസക്തമായി; പിണറായി വിജയന് ചെങ്കൊടിയെക്കാള്‍ വലുത് രണ്ടില; രൂക്ഷ വിമർശനങ്ങളുമായി വി. മുരളീധരൻ

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാന രാഷ്ട്രീയത്തില്‍ സി.പി.ഐ തീര്‍ത്തും അപ്രസക്തമായി; പിണറായി വിജയന് ചെങ്കൊടിയെക്കാള്‍ വലുത് രണ്ടില; രൂക്ഷ വിമർശനങ്ങളുമായി വി. മുരളീധരൻ

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച്‌ കേന്ദ്രമന്ത്രി വി. മുരളീധരന്‍. പിണറായി വിജയന് ചെങ്കൊടിയെക്കാള്‍ വലുത് രണ്ടിലയാണെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി.പിറവത്ത് സീറ്റ് മാത്രമല്ല കേരള കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥിയേയും പിണിറായി വിജയന്‍ നല്‍കി. സംസ്ഥാന രാഷ്ട്രീയത്തില്‍ സി.പി.ഐ തീര്‍ത്തും അപ്രസക്തമായി.

കാനം രാജേന്ദ്രന്‍റെ നിവര്‍ത്തികേട് കേരളം കാണുകയാണ്. സി.പി.എം രാജ്യത്തിന്‍റെ മറ്റെല്ലാ ഭാഗത്തും എന്നതു പോലെ കേരളത്തിലും മുങ്ങുന്ന കപ്പലാണ്. ആത്മാഭിമാനമുള്ള പ്രവര്‍ത്തകര്‍ ആ കപ്പലില്‍ നിന്ന് രക്ഷപ്പെടുന്ന കാലം വിദൂരമല്ല. പിണറായുടെ രീതി ഞാനും ഞാനുമെന്റാളുമെന്നതാണെന്നും സൗകര്യമുള്ളവര്‍ നിന്നാല്‍ മതിയെന്നാണ് അദ്ദേഹം അണികള്‍ക്ക് നല്‍കുന്ന സന്ദേശമെന്നും മുരളീധരന്‍ പറഞ്ഞു.

പിണറായുടെ ഏകാധിപത്യത്തില്‍ ഇടതുമുന്നണി ഛിന്നഭിന്നമാകുന്ന കാഴ്ചയാണ്. പ്രചാരവേല കൊണ്ട് അണികളെ അന്ധരാക്കി കൂടെ നിര്‍ത്താമെന്ന പി.ആര്‍ സംഘത്തിന്‍റെ പദ്ധതി പൊളിയുന്നതാണ് പരസ്യ പ്രതികരണത്തിലൂടെ കണ്ടതെന്നും മുരളീധരന്‍ പറയുന്നു.

0Shares