Categories
പാളയത്തിൽ പടയോ?; പിണറായി വിജയന്‍റെ മണ്ഡലത്തില്‍ പി.ജയരാജന്‍ അനുകൂല പോസ്റ്ററുകൾ
നേരത്തെ പി.ജെ ആര്‍മി എന്ന പേരില്‍ പി.ജയരാജനെ അനുകൂലിക്കുന്നവരുടെ ഫേസ്ബുക്ക് കൂട്ടായ്മ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിനെതിരെ രംഗത്ത് വന്നിരുന്നു.
Trending News





സി.പി.ഐ.എം സംസ്ഥാന സമിതിയംഗം പി.ജയരാജന് തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചെന്ന വിവാദത്തിന് പിന്നാലെ ധര്‍മ്മടത്ത് പോസ്റ്റര്‍. ‘ഞങ്ങടെ ഉറപ്പാണ് പി.ജെ’ എന്ന കാപ്ഷനോടെ പി.ജയരാജന്‍ ഇരിക്കുന്ന പ്രചാരണ ബോര്‍ഡ് ആണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടത്ത് പതിച്ചിരിക്കുന്നത്.
Also Read

‘പോരാളികള്‍’ എന്ന പേരിലാണ് പോസ്റ്റര്‍ വച്ചിരിക്കുന്നത്. ഉറപ്പാണ് എല്‍.ഡി.എഫ് എന്ന എല്‍.ഡി.എഫ് പ്രചരണ വാക്യത്തിന് ബദലായാണ് ഞങ്ങടെ ഉറപ്പാണ് പി.ജെ എന്ന കാപ്ഷന്‍. ധര്‍മ്മടം ആര്‍. വി മൊട്ടയിലെ റോഡരികിലാണ് ജയരാജന്‍ അനുകൂല കൂറ്റന്‍ ഫ്‌ളെക്‌സ് ബോര്‍ഡ് ഉയര്‍ന്നിരിക്കുന്നത്. നേരത്തെ പി.ജെ ആര്‍മി എന്ന പേരില്‍ പി.ജയരാജനെ അനുകൂലിക്കുന്നവരുടെ ഫേസ്ബുക്ക് കൂട്ടായ്മ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിനെതിരെ രംഗത്ത് വന്നിരുന്നു.
കണ്ണൂരിലെ ഏറ്റവും ജനസ്വാധീനമുള്ള സി.പി.എം നേതാവ് കൂടിയായ പി.ജയരാജന് സീറ്റ് നല്‍കാത്തതില്‍ അണികള്‍ക്കിടയില്‍ നിന്ന് പ്രതിഷേധമുയര്‍ന്നിരുന്നു. സീറ്റ് നിഷേധിച്ചതില്‍ പരസ്യമായി പ്രതിഷേധമറിയിച്ച് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡന്റ് ധീരജ് കുമാര്‍ രാജി വച്ചിരുന്നു. ഇദ്ദേഹത്തെ പിന്നീട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

Sorry, there was a YouTube error.