ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്‌തു; അറസ്റ്റിലായ യുവാക്കളെ കോടതിയിൽ റിമാണ്ട് ചെയ്‌തു

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്‌തു; അറസ്റ്റിലായ യുവാക്കളെ കോടതിയിൽ റിമാണ്ട് ചെയ്‌തു

ബത്തേരി / വയനാട്: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത കേസിൽ അറസ്റ്റിലായ യുവാക്കള്‍ റിമാണ്ടിൽ. കോട്ടയം സ്വദേശികളായ പനച്ചിക്കാട് മലവേടൻ കോളനിയിലെ രോഹിത് മോൻ (21), കഞ്ഞിക്കുഴി മുട്ടമ്പലം എബി വില്ലയിൽ ശക്തിവേൽ (20) എന്നിവരെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്‌തത്.

ഈ മാസം 18നാണ് കേസിന് ആസ്‌പദമായ സംഭവം.ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തി ആവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു.

രോഹിത് മോനാണ് പെൺകുട്ടിയെ പരിചയപ്പെട്ടത്. ഇതിന് ഒത്താശ ചെയ്‌തതിനാണ് ശക്തിവേലിനെ അറസ്റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാണ്ട് ചെയ്‌തു. ബത്തേരി ഇൻസ്‌പെക്ടർ ബൈജു കെ.ജോസിൻ്റെ നേതൃത്വത്തിൽ എസ്.ഐ സി.എം സാബുവും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.

0Shares