
രാജ്യം ഉറ്റുനോക്കുന്ന അയോധ്യാ രാമക്ഷേത്ര പ്രാണ പ്രതിഷ്‌ഠ ചടങ്ങിനായി പ്രധാനമന്ത്രി തിങ്കളാഴ്‌ച രാവിലെ അയോധ്യൽ എത്തും. പ്രതിഷ്‌ഠ ചടങ്ങിന്‍റെ മുഖ്യ യജമാനന്‍ ആണ് മോദി. രാവിലെ 10.25ന് അയോധ്യയിലെ വാല്‍മീകി വിമാന താവളത്തിൽ എത്തില്‍ മോദി എത്തും.
10.45ന് ഹെലികോപ്റ്റര്‍ മാര്‍ഗം ക്ഷേത്രത്തിലേക്ക് പുറപ്പെടും. 10.55ന് രാമജന്മഭൂമിയിലെ ക്ഷേത്രത്തിലേക്ക് മോദി എത്തിച്ചേരും. 12.05ന് ക്ഷേത്രത്തില്‍ നടക്കുന്ന പ്രാണ പ്രതിഷ്‌ഠ ചടങ്ങുകളില്‍ പങ്കെടുക്കും. 12.55ന് പ്രതിഷ്‌ഠ കര്‍മ്മം നിര്‍വഹിച്ച ശേഷം മോദി ക്ഷേത്രത്തില്‍ നിന്ന് മടങ്ങും. 01.00ന് അയോധ്യയില്‍ നടക്കുന്ന പൊതു പരിപാടിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യും. 02.10ന് കുബേര്‍ ടീലയില്‍ മോദി സന്ദര്‍ശനം നടത്തും.

പ്രാണ പ്രതിഷ്‌ഠ ചടങ്ങിന് മുമ്പായി മഹാരാഷ്ട്ര മുതല്‍ തമിഴ്‌നാട് വരെയുള്ള പ്രധാന ക്ഷേത്രങ്ങളില്‍ മോദി ദര്‍ശനം നടത്തിയിരുന്നു. കേരളത്തില്‍ തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, ഗുരുവായൂര്‍ ക്ഷേത്രം എന്നിവിടങ്ങളിലും അദ്ദേഹം ദര്‍ശനം നടത്തിയിരുന്നു.
തമിഴ്‌നാട്ടിലെ ശ്രീരംഗം രംഗനാഥ ക്ഷേത്രത്തിലും രാമേശ്വരം രാമനാഥ സ്വാമി ക്ഷേത്രത്തിലും ധനുഷ്കോടി കോദണ്ഡരാമ സ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തിയ ശേഷമാണ് അദ്ദേഹം അയോധ്യയിൽ എത്തുന്നത്.
