
നിയമസഭ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ എല്‍.ഡി.എഫിന്‍റെ ഭരണ തുടര്‍ച്ച ആഗ്രഹിക്കുന്നില്ലെന്ന് ബി. ജെ. പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഇരുമുന്നണികളും എതിരാളികളാണെന്നും, സംസ്ഥാനത്ത് ഭരണം പിടിക്കാന്‍ തന്നെയാണ് മത്സരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

‘തെരഞ്ഞെടുപ്പില്‍ ക്രിസ്‌ത്യന്‍ വോട്ടുകള്‍ ബി.ജെ.പിക്ക് അനുകൂലമാകും. അതാകും ഇത്തവണത്തെ ടേണിംഗ് പോയിന്റ്’- അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് മുക്ത കേരളം ബി.ജെ.പിയുടെ ലക്ഷ്യമല്ലെന്നും, അത് ലീഗ് തന്നെ ചെയ്യുന്നുണ്ടെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. അതേസമയം ശോഭ സുരേന്ദ്രന്‍ സജീവമായി തിരിച്ചെത്തുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. വൈസ് പ്രസിഡന്റ് സ്ഥാനം മോശം പദവി അല്ലെന്നും,ശോഭ സുരേന്ദ്രനെ ഗ്രൂപ്പ് നോക്കി ഒതുക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
