ശുചീകരണ ദിനം: മൊഗ്രാലിൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തി

  • Post category:local news
  • Reading time:1 min read
You are currently viewing ശുചീകരണ ദിനം: മൊഗ്രാലിൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തി

മൊഗ്രാൽ/ കാസര്‍കോട്:മുഖ്യന്ത്രിയുടെ ആഹ്വാനപ്രകാരം ഞായറാഴ്ച ശുചീകരണ ദിനമായതിനാൽ മൊഗ്രാലിൽ ഡി വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ഞയറാഴ്ച രാവിലെ 7 മണിക്ക് മൊഗ്രാൽ കിണർ പരിസരത്ത് നിന്ന് തുടങ്ങി യുനാനി ഹോസ്പിറ്റൽ വരെ ശൂചീകരിച്ചു. മൊഗ്രാൽ ഹൈസ്ക്കൂൾ റോഡിലുള്ള ഓവുചാലുകൾ കാട് മൂടിയും മാലിന്യങ്ങൾ കുമിഞ്ഞ് കൂടിയ അവസ്ഥയിലായിരുന്നു.

ഇത് കണ്ടറിഞ്ഞ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഓവുചാലുകൾ വൃത്തിയാക്കുകയും ഹൈസ്ക്കൂൾ റോഡിനടുത്തുള്ള കാടുകളും മാലിന്യങ്ങളും നീക്കം ചെയ്ത് കൊണ്ട് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി. റിയാസ് മൊഗ്രാൽ. കെ.വി അഷ്റഫ്, കബീർ ബി.കെ, ഷാഹുൽ , ഉറൈസ്, സഫ്വാൻ ഗാന്ധിനഗർ, ഉവൈസ് പേരാൽ, ഫാറൂഖ്, അനസ്. മുനീർ കോട്ട, സത്താർ ബി.കെ, ഉവൈസ് എന്നിവർ നേതൃത്വം നൽകി.

0Shares