പുതുവർഷ തലേന്ന് ലഭിച്ചത് 20 ലക്ഷം ഓർഡറുകൾ; സൊമാറ്റോയിൽ സി.ഇ.ഒ തന്നെ ഡെലിവറിക്ക് ഇറങ്ങി

You are currently viewing പുതുവർഷ തലേന്ന് ലഭിച്ചത് 20 ലക്ഷം ഓർഡറുകൾ; സൊമാറ്റോയിൽ സി.ഇ.ഒ തന്നെ ഡെലിവറിക്ക് ഇറങ്ങി

പുതുവത്സരത്തലേന്ന് ഡെലിവറി ബോയ് ആയി പ്രമുഖ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോയുടെ സി.ഇ.ഒ ദീപിന്ദർ ഗോയൽ. ഓർഡറുകൾ കുമിഞ്ഞുകൂടിയതോടെയാണ് ദീപീന്ദർ ഡെലിവറി ബോയ് ആയി വേഷമിട്ടത്. ഇപ്പോൾ ഞാൻ കുറച്ച് ഓർഡറുകൾ ഡെലിവർ ചെയ്യാൻ പോകുന്നു. ഏകദേശം 1 മണിക്കൂറിനുള്ളിൽ തിരിച്ചെത്തും എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇതിനിടയിൽ സോമാറ്റോ, ബ്ലിങ്കിറ്റ് എന്നിവയിലെ ഡെലിവറി ബോയ് എന്ന് അദ്ദേഹം തൻ്റെ ട്വിറ്റർ ബയോയും മാറ്റി. അഞ്ച് ട്വീറ്റുകളിലൂടെയാണ് ഗോയൽ തൻ്റെ ഡെലിവറി ബോയ് എക്സ്പീരിയൻസ് പങ്കുവച്ചത്. ആദ്യ ഓർഡർ സൊമാറ്റോ ഓഫീസിലേക്ക് തന്നെ ആയിരുന്നു എന്ന് ഡെലിവറി ബോയ് യൂണിഫോം അണിഞ്ഞ തൻ്റെ ഫോട്ടോ പങ്കുവച്ചുകൊണ്ട് അദ്ദേഹം കുറിച്ചു

സൊമാറ്റോയുടെ ആദ്യ മൂന്ന് വർഷത്തിൽ ആകെ ചെയ്ത ഡെലിവറികളെക്കാൾ അധികമാണ് ഇന്ന് മാത്രം ചെയ്തത് എന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബർ 31-ന് 20 ലക്ഷത്തിലധികം ഓർഡറുകളാണ് സൊമാറ്റോ ഡെലിവർ ചെയ്തത്.ഇതോടെ ഈ വർഷം ഭക്ഷണം വിതരണം ചെയ്യുന്നതിൻ്റെ റെക്കോർഡ് കമ്പനി തകർത്തു. മറുവശത്ത്, സൊമാറ്റോയുടെ പലചരക്ക് ബിസിനസ്സായ ബ്ലിങ്കിറ്റ് ഈ വർഷം പലചരക്ക് വിതരണത്തിലും റെക്കോർഡ് രേഖപ്പെടുത്തി.

0Shares