
കേന്ദ്ര ബജറ്റ് സ്വകാര്യവല്‍ക്കരണത്തിനായിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. റാഡ് അല്ലാതെ കേരളത്തിനൊന്നുമില്ലെന്നും ബജറ്റ് നിരാശാജനകമാണെന്നും അദ്ദേഹം കാസര്‍കോട് പ്രതികരിച്ചു. എല്‍.ഐ.സി സ്വകാര്യവത്ക്കരിക്കുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കും. കേരള ജനതക്ക് സ്വീകാര്യമായതല്ല ഈ ബജറ്റ്. കേരളത്തിന് എയിംസ് പോലുമില്ല.

തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രഖ്യാപനങ്ങള്‍ മാത്രമാണ് ബജറ്റിലുള്ളത്. കോവിഡ് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ഒരു നടപടിയെക്കുറിച്ചും ബജറ്റില്‍ പറഞ്ഞിട്ടില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
അതേസമയം, വിത്തെടുത്ത് കുത്തി തിന്നുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്ന് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിമര്‍ശിച്ചു. ജനങ്ങളെ പറ്റിക്കാനുള്ള ഗിമ്മിക്കാണ് ബജറ്റ്. തൊഴിലവസരം സൃഷ്ടിക്കാന്‍ ഒന്നും ബജറ്റിലില്ല. ബജറ്റ് നിരാശാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
