വിവാഹം കഴിഞ്ഞിട്ട് 15 ദിവസം; തിരുവനന്തപുരത്ത് നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, പോലീസ് അന്വേഷണം ആരംഭിച്ചു

  • Post category:Kerala / news / obitury
  • Reading time:1 min read
You are currently viewing വിവാഹം കഴിഞ്ഞിട്ട് 15 ദിവസം; തിരുവനന്തപുരത്ത് നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, പോലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: നവവധുവിനെ ഭര്‍ത്താവിൻ്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശി വിപിൻ്റെ ഭാര്യ സോന (22)യെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പതിനഞ്ച് ദിവസം മുമ്പായിരുന്നു സോനയും വിപിനും വിവാഹിതരായത്.

ഞായറാഴ്‌ച രാത്രി 11.30 ഓടെയായിരുന്നു മരണം സംഭവിച്ചത്. ഭര്‍ത്താവ് വിപിനാണ് തൂങ്ങിയ നിലയില്‍ സോനയെ ആദ്യം കണ്ടത്. കെട്ടഴിച്ച്‌ ഉടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. അസ്വാഭാവിക മരണത്തിന് കാട്ടാകട പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

0Shares