
സാമ്പത്തിക തട്ടിപ്പില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടെന്നും എന്നാല്‍ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കെ. പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. പോയിട്ടുണ്ട്, കണ്ടിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട്, ഒരു ഡോക്ടര്‍ എ്ന്ന നിലയിലാണ് അന്നു പോയതു കണ്ടതുമെന്നും കെ. സുധാകരന്‍ പറഞ്ഞു.

ഈ ആരോപണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കെ. സുധാകരന്‍ ആരോപിച്ചു. തന്നെ കേസില്‍ കുടുക്കാന്‍ ഏതൊക്കെയോ കറുത്ത ശക്തികള്‍ ശ്രമിക്കുന്നതായി സംശയിക്കുന്നു. ഇത് കെട്ടിച്ചമച്ച കഥയാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത് . ഇതിനു പിന്നില്‍ പരാതിക്കാരന്‍റെ മാത്രം ബുദ്ധിയല്ല. അതിനു പിന്നില്‍ കറുത്ത ശക്തി വേട്ടയാടുന്നു. എവിടെയെങ്കിലും കുടുക്കാന്‍ മുഖ്യന്ത്രിയുടെ ഓഫീസില്‍ നിന്ന് മൂന്നു നാലു തവണ വിളിച്ചതായി പരാതിക്കാരന്‍ തന്നെ പറഞ്ഞിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ സെക്രട്ടറിയാണ് ഇതിനുവേണ്ടി ശ്രമിച്ചത്.അതിനാല്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുന്ന കറുത്ത ശക്തി മുഖ്യമന്ത്രിയാണെന്ന് സംശയിച്ചാല്‍ തന്നെ കുറ്റം പറയാനാവില്ലെന്നും കെ. സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.
മോന്‍സന്‍ മാവുങ്കലിന്‍റെ വീട്ടില്‍ പോയിട്ടുണ്ട്. ആറോ ഏഴോ തവണ പോയിട്ടുണ്ടാവാം. എത്ര തവണയെന്ന് എണ്ണിയിട്ടില്ല. ചികിത്സയ്ക്കാണ് അവിടെ പോയത്. പക്ഷേ അവിടെ താമസിച്ചിട്ടില്ല. പരാതിക്കാരന്‍ ആരോപിക്കുന്ന തീയതിയില്‍ താന്‍ എം. ഐ ഷാനവാസിന്‍റെ ശവസംസ്‌ക്കാരത്തില്‍ പങ്കെടുക്കുകയായിരുന്നുവെന്നും സുധാകരന്‍ വെളിപ്പെടുത്തി.
