
കാസര്‍കോട് ജില്ലയുടെ കായിക പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നീലേശ്വരം നഗരസഭ കായിക വികസനത്തിനായി നടത്തിവരുന്ന പദ്ധതികളും പ്രവര്‍ത്തനങ്ങളും തികച്ചും അഭിനന്ദനീയമാണെന്നും മറ്റു പ്രദേശത്തുള്ളവര്‍ക്ക് മാതൃകാപരവും അനുകരണീയവു മാണെന്നും വ്യവസായ കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. നീലേശ്വരം നഗരസഭ കടിഞ്ഞിമൂലയില്‍ നിര്‍മ്മിച്ച ഇന്‍ഡോര്‍ ഷട്ടില്‍ ബാഡ്മിന്റന്‍ സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തര മലബാറിലെ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ആദ്യ ഇന്‍ഡോര്‍ ഷട്ടില്‍ സ്റ്റേഡിയം 40 ലക്ഷം രൂപ ചിലവഴിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തില്‍ തയ്യാറാക്കിയ സ്റ്റേഡിയം ഉപയോഗപ്പെടുത്തി മികച്ച കായികതാരങ്ങളെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭ സ്റ്റേഡിയം നിര്‍മ്മിച്ചത്. കായിക താരങ്ങളെയും വിദഗ്ധരെയും ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന കമ്മറ്റിയുടെ മേല്‍ നോട്ടത്തിലായിരിക്കും സ്റ്റേഡിയത്തിന്‍റെ നടത്തിപ്പ്. ഷട്ടില്‍ ബാഡ്മിന്റന്‍ കളിയില്‍ താല്‍പര്യമുള്ള യുവാക്കളെയും വിദ്യാര്‍ത്ഥികളെയും കണ്ടെത്തി വിദഗ്ധ പരിശീലനം നല്‍കുന്നതിനുള്ള പദ്ധതിയും നഗരസഭ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.
ചടങ്ങില്‍ എം. രാജഗോപാലന്‍ എം. എല്‍. എ അധ്യക്ഷത വഹിച്ചു നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ വി ഗൗരി സ്ഥിരം സമിതി അധ്യക്ഷന്‍ മാരായ എ. കെ കുഞ്ഞികൃഷ്ണന്‍, പി. പി മുഹമ്മദ് റാഫി, പി. രാധ, പി.എം സന്ധ്യ വാര്‍ഡ് കൗണ്‍സിലര്‍ തങ്കമണി കൗണ്‍സിലര്‍മാരായ കെ. വി രാധ, പി. ഭാര്‍ഗ്ഗവി, കെ. വി സുധാകരന്‍ കെ. വി ഉഷ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ. ബാലകൃഷ്ണന്‍, പി. വിജയകുമാര്‍ വെങ്ങാട്ട് കുഞ്ഞിരാമന്‍ സുരേഷ് പുതിയേടത്ത്, കൈ പുറത്ത് കൃഷ്ണന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
നഗരസഭാ ചെയര്‍മാന്‍ പ്രൊഫസര്‍ കെ. പി ജയരാജന്‍ സ്വാഗതവും നഗരസഭ സെക്രട്ടറി സി. കെ ശിവജി നന്ദിയും പറഞ്ഞു ‘ഇന്‍ ഡോര്‍ സ്റ്റേഡിയം നിര്‍മ്മിച്ച കരാറുകാരന്‍ കെ. ചന്ദ്രന്‍ കടിഞ്ഞി മൂലക്ക് എം. രാജഗോപാലന്‍ ഉപഹാരം സമര്‍പ്പിച്ചു. മുനിസിപ്പല്‍ എഞ്ചിനീയര്‍ സി. രജീഷ് കുമാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു തുടര്‍ന്ന് എം.എല്‍.എ എം. രാജഗോപാലനും പി. പി മുഹമ്മദ് റാഫിയും ഒരു ഭാഗത്തും നഗരസഭ ചെയര്‍മാന്‍ പ്രൊഫസര്‍ കെ. പി ജയരാജനും സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ .പി അശോകന്‍ മറുഭാഗത്തുമായി സൗഹൃദ ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരവും നടന്നു.
