തന്ത്രി കണ്‌ഠരര് രാജീവരെ പ്രതിയാക്കി അറസ്റ്റ് ചെയ്ത സംഭവം; പരസ്യ പ്രതികരണവുമായി എടനീർ മഠാധിപതി ശ്രീ സച്ചിദാനന്ദ ഭാരതി; എസ്.ഐ.ടി സംഘത്തിനെതിരെ വിമർശനം; കൂടുതൽ അറിയാം..

  • Post category:local news
  • Reading time:1 min read
You are currently viewing തന്ത്രി കണ്‌ഠരര് രാജീവരെ പ്രതിയാക്കി അറസ്റ്റ് ചെയ്ത സംഭവം; പരസ്യ പ്രതികരണവുമായി എടനീർ മഠാധിപതി ശ്രീ സച്ചിദാനന്ദ ഭാരതി; എസ്.ഐ.ടി സംഘത്തിനെതിരെ വിമർശനം; കൂടുതൽ അറിയാം..

എടനീർ(കാസറഗോഡ്): ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പരസ്യ പ്രതികരണവുമായി എടനീർ മഠാധിപതി ശ്രീ സച്ചിദാനന്ദ ഭാരതി. ശബരിമല വിഷയത്തിൽ അറസ്റ്റിലാവുകയും മതിയായ തെളിവില്ല എന്ന പേരിൽ കോടതി ജാമ്യം നൽകുകയും ചെയ്ത്‌ തന്ത്രി കണ്‌ഠരര് രാജീവരുടെ ദയനീയത ചുണ്ടികാട്ടിയായിരുന്നു എടനീർ മഠാധിപതി കാര്യങ്ങൾ മാധ്യമങ്ങളോട് വിശദീകരിച്ചത്. ശബരിമല വിഷയത്തിൽ തന്ത്രിയെ അറസ്റ്റ് ചെയ്യുമ്പോൾ എസ്.ഐ.ടി സംഘം കൂടുതൽ ജാഗ്രത പാലിക്കണമായിരുന്നു. ദൃതി പിടിച്ചുള്ള അറസ്റ്റ് ഒന്നിനും പരിഹാരമല്ല. തെറ്റ് ചെയ്താൽ തന്ത്രി ആയാലും മന്ത്രി ആയാലും മറ്റു ആരാണെങ്കിലും അറസ്റ്റ് ചെയ്യണം. അതിൽ വിട്ടു വീഴ്ച്ച അരുത്.
എന്നാൽ ശബരിമല വിഷയത്തിൽ തന്ത്രി കണ്‌ഠരര് രാജീവരുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത വേണമായിരുന്നു. അതുണ്ടായില്ല എന്നാണ് കോടതി വിധിയിലൂടെ മനസ്സിലാകുന്നത് എന്നും മഠാധിപതി വിമർശിച്ചു.

ഈ സംഭവത്തിലൂടെ ലക്ഷകണക്കിന് ഹിന്ദു മത വിശ്വാസികളുടെ ഹൃദയത്തിലേക്കാണ് മുറിവേറ്റത്. ആവശ്യമായ തെളിവുകൾ ഹാജരാക്കാൻ സാധിക്കാത്തവിധം ദുർബല വാദങ്ങളാണ് എസ് ഐ ടി സംഘം കോടതിയിൽ നടത്തിയത്. അദ്ദേഹം തെറ്റ് ചെയ്തതോ ഇല്ലയോ എന്നതിൽ വ്യക്തതയില്ല. എന്നാൽ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയതിലൂടെ അദ്ദേഹത്തിന് ഏൽക്കേണ്ടിവന്ന അപമാനത്തിന് ആര് ഉത്തരവാദികളാണെന്നും സ്വാമിജി ചോദിക്കുന്നു.

അന്വേഷണത്തിൽ വിവേകവും സംയമനവും വേണം. ഹിന്ദു ക്ഷേത്രങ്ങൾക്ക് കൂടുതൽ സുരക്ഷ ഒരുക്കണം. ഹിന്ദു ധർമ്മം സംരക്ഷിക്കപ്പെടണം. തെറ്റ് ചെയ്യാത്തവരെ ക്രൂശിക്കാൻ ചാടിപ്പുറപ്പെടുന്ന കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത് എന്നും സച്ചിദാനന്ദ ഭാരതി മാധ്യമങ്ങളോട് പ്രതികരിച്ചു. ശബരിമല കേസിൽ വിജിലൻസ് കോടതിയാണ് തന്ത്രി കണ്‌ഠരര് രാജീവർക്ക് ജാമ്യം അനുവദിച്ചത്. അദ്ദേഹത്തിനെതിരെ യാതൊരു വ്യക്തമായ തെളിവുകളുമില്ലെന്ന് കോടതി നിരീക്ഷിച്ച സാഹചര്യത്തിലായിരുന്നു നടപടി. ഈ സംഭവത്തിലാണ് കാസറഗോഡ് എടനീർ മഠാധിപതിയുടെ പരസ്യ പ്രതികരണം.

0Shares