
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകസമരത്തെ പിന്തുണച്ച അമേരിക്കന്‍ പോപ് താരം റിഹാനയുടെ ട്വീറ്റിനെതിരെ അണി നിരന്ന രാജ്യത്തെ പ്രമുഖരെ വിമര്‍ശിച്ചുള്ള നടി താപ്സി പന്നുവിന്‍റെ ട്വീറ്റ് പങ്കുവച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍.

‘അതായത് ഉത്തമാ..!! തിരിയുന്നോന് തിരിയും, അല്ലാത്തോന്‍ പതിവ് പോലെ നട്ടം തിരിയും..!!’ എന്നാണ് മിഥുന്‍ ട്വീറ്റിനൊപ്പം ഫേസ്ബുക്കില്‍ കുറിച്ചത്.കര്‍ഷക സമരത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പ്രദേശത്ത് ഇന്റര്‍നെറ്റ് റദ്ദാക്കിയ വാര്‍ത്ത പങ്കുവെച്ചായിരുന്നു റിഹാനയുടെ ട്വീറ്റ്.
