‘സ്നേഹത്തിനും പ്രാർത്ഥനകൾക്കും നന്ദി’; ആരാധകരോട് വിക്രം

  • Post category:entertainment
  • Reading time:1 min read
You are currently viewing ‘സ്നേഹത്തിനും പ്രാർത്ഥനകൾക്കും നന്ദി’; ആരാധകരോട് വിക്രം

ആരാധകർക്ക് സ്പെഷ്യൽ വിഡിയോ സന്ദേശവുമായി നടൻ വിക്രം. ഒപ്പം നിന്നതിനും തനിക്ക് വേണ്ടി നിങ്ങൾ ചെയ്ത എല്ലാ കാര്യങ്ങൾക്കും വളരെ സന്തോഷമുണ്ട്. നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും ഒക്കെ എനിക്ക് ലഭിച്ചു. എല്ലാവരോടും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നതായും വിഡിയോ സന്ദേശത്തിലൂടെ വിക്രം അറിയിച്ചു.

തെന്നിന്ത്യൻ നടൻ വിക്രമിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിക്രമിന്‍റെ ആരാധകരും സഹപ്രവർത്തകരും ഉൾപ്പെടെ നിരവധി പേരാണ് അദ്ദേഹത്തിന് പ്രാർത്ഥനകൾ നേർന്ന് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്. ഇപ്പൊൾ, വിക്രമിന്‍റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

0Shares