തൻബീഹുൽ ഇസ്ലാം സെൻട്രൽ സ്കൂളിൽ 2024-25 വർഷത്തേക്കുള്ള പി.ടി.എ കമ്മിറ്റി നിലവിൽ വന്നു

You are currently viewing തൻബീഹുൽ ഇസ്ലാം സെൻട്രൽ സ്കൂളിൽ 2024-25 വർഷത്തേക്കുള്ള പി.ടി.എ കമ്മിറ്റി നിലവിൽ വന്നു

വിദ്യാനഗർ (കാസർകോട്): തൻബീഹുൽ ഇസ്ലാം സെൻട്രൽ സ്കൂൾ പി.ടി.എ വാർഷിക ജനറൽ ബോഡി യോഗം 06/07/2024 ന് സ്കൂൾ കോൺഫറൻസ് ഹാളിൽ ചേർന്നു. സ്കൂൾ പ്രിൻസിപ്പൽ ഹലീമാബി എം.സി സ്വാഗതം പറഞ്ഞ ചടങ്ങിന് പി.ടി.എ പ്രസിഡന്റ് ഖാദർ അനസ് കെ.എച്ച് അധ്യക്ഷത വഹിച്ചു. നായന്മാറമൂല ബദർ ജുമാ മസ്ജിദ് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്‌ എൻ.എ അബൂബക്കർ ഹാജി ഉദ്ഘാടനം നിർവഹിച്ചു.

മാനേജർ സമീർ മൊയ്തു ഹാജി ചർച്ചകൾക്ക് നേതൃത്വം നൽകി. യോഗത്തിൽ ജമാഅത്ത് കമ്മിറ്റി സെക്രട്ടറി
ബഷീർ ഹാജി, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ഹനീഫ് എം, കെ.എം മുഹമ്മദ് അൻവർ, എസ്. അബ്ദുൽ റഫീഖ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പുതുതായി നിലവിൽ വന്ന 15 അംഗ പി.ടി.എ കമ്മിറ്റിയുടെ പ്രസിഡണ്ടായി ഖാദർ അനസ് കെ.എച്ച് നെയും മദർ പി.ടി.എ പ്രസിഡണ്ടായി ഫാത്തിമത്ത് സഹറ എൻ.കെ യെയും തെരഞ്ഞെടുത്തു. സ്‌കൂൾ വൈസ് പ്രിൻസിപ്പൽ അനിത ഡിസൂസ യോഗത്തിന് നന്ദി പറഞ്ഞു.

0Shares