
തിരുവനന്തപുരം: പുതുക്കിയ പാഠപുസ്‌തകങ്ങൾ എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 1,3,5, 7, 9 ക്ലാസുകളിലെ പാഠ പുസ്‌തകങ്ങളാണ് എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്.
https://scert.kerala.gov.in/curriculum-2024 എന്ന വെബ്സൈറ്റിൽ ഇ- പുസ്‌തകങ്ങൾ ലഭ്യമാണ്.

മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട മീഡിയത്തിലുള്ള ഇ- പുസ്‌തകങ്ങൾ ലഭ്യമാണ്. പഴയ പാഠപുസ്‌തകങ്ങൾ നിലവിൽ എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിലും സമഗ്ര പോർട്ടലിലും ലഭ്യമാണ്.
