പത്തെണ്ണം കൊടുത്താല്‍ കൈയിൽ എത്തുന്നത് നൂറുരൂപ; വില ഇനിയും ഉയരും, അടയ്ക്കയ്ക്ക് നല്ലകാലം, കാരണങ്ങള്‍ പലതുണ്ടെന്ന് വ്യാപാരികള്‍

You are currently viewing പത്തെണ്ണം കൊടുത്താല്‍ കൈയിൽ എത്തുന്നത് നൂറുരൂപ; വില ഇനിയും ഉയരും, അടയ്ക്കയ്ക്ക് നല്ലകാലം, കാരണങ്ങള്‍ പലതുണ്ടെന്ന് വ്യാപാരികള്‍

കാസർകോട് / മംഗളുരു: വിപണിയിലെ പൊന്നു വിലയിലേക്ക് ഇനി അടയ്ക്കയും. പറമ്പിലെ അടയ്ക്ക പോയി പെറുക്കി വിറ്റാല്‍ പത്തെണ്ണം ഉണ്ടെങ്കില്‍ നൂറുരൂപ കൈയില്‍ കിട്ടും. ഈ ഇത്തിരിക്കുഞ്ഞൻ്റെ ഇന്നത്തെ ചില്ലറ വിപണി വില ഒരെണ്ണത്തിന് പത്ത് രൂപയാണ്. മുമ്പെങ്ങുമില്ലാത്ത വിലവര്‍ദ്ധനവ് കവുങ്ങ് കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമാണ് നല്‍കുന്നത്.

മുമ്പ് ചില്ലറ വില്‍പ്പനയില്‍ രണ്ടും മൂന്നും രൂപയാണ് അടയ്ക്കയ്ക്ക് കിട്ടിയിരുന്നത്. പത്ത് രൂപയ്ക്ക് മുകളിലെ ഇന്നത്തെ നിരക്ക് മുമ്പെങ്ങു മുണ്ടായിട്ടില്ലെന്ന് വ്യാപാരികളും പറയുന്നു.

ഉഷ്ണമേഖലാ വിളയുടെ ഇപ്പോഴത്തെ വിലവര്‍ദ്ധനവിന് കാരണം കാലാവസ്ഥാ വ്യതിയാനമാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. കേരളത്തിലെ അടയ്ക്കാ സീസണ്‍ കഴിയുമ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമാണ് അടയ്ക്ക എത്തിക്കുന്നത്. സംസ്ഥാനത്ത് ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്ന ഭൂരിഭാഗം അടയ്ക്കയും ഗുണനിലവാരം ഇല്ലാത്തവയാണ്.

നേരത്തെ അടയ്ക്ക ഒരു കിലോയ്ക്ക് 100 രൂപയില്‍ താഴെ വില ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ 200 രൂപയ്ക്ക് മുകളിലാണ് ലഭിക്കുന്നത്. 20 മുതല്‍ 25 എണ്ണം വരെയാണ് ഒരു കിലോയിലുണ്ടാകുക. വില കൂടിയതോടെ നന്നായി പഴുക്കാത്തതും കേടായതുമായ അടയ്ക്കയാണ് വില്‍ക്കുന്നവയില്‍ പലതും.

വിലകൂടുമെന്ന് വ്യാപാരികള്‍

മലയോര മേഖലയായ പാലകുഴി, മംഗലഡാം, നെമ്മാറ തുടങ്ങിയ മലയോര മേഖലയില്‍ നിന്നാണ് അടയ്ക്ക കൂടുതലായും എത്തുന്നത്. ഇനിയും അടക്ക വില കൂട്ടുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. കൊച്ചിയും കോഴിക്കോട്ടുമാണ് അടയ്ക്ക മാര്‍ക്കറ്റുകള്‍. മലയോര മേഖലയില്‍ റബറിന് വില കുറഞ്ഞതോടെ റബര്‍ വെട്ടി കവുങ്ങ് പിടിപ്പിച്ചത് കര്‍ഷകര്‍ക്ക് നേട്ടമായി.

2020 നവംബറിൽ അടയ്ക്കയ്ക്ക് കൊട്ടടക്ക പഴയതിന് ക്വിൻ്റലിന് (100 കിലോ) 35,000 രൂപ വരെയും പുതിയതിന് 27,000 രൂപ വരെയുമായിരുന്നു.

ചില്ലറ വിപണിയില്‍ ഒന്നിന് പത്ത് രൂപയാണ്. നേരത്തെ ഒരു കിലോയ്ക്ക് ലഭിച്ചിരുന്നത് 100 രൂപയില്‍ താഴെയാണെങ്കിലും ഇപ്പോള്‍ ലഭിക്കുന്നത്- 200 രൂപയ്ക്ക് മുകളിലാണ്. ഒരുകാലത്ത് കവുങ്ങ് തോട്ടം കൊണ്ട് കർഷകൻ ജീവിച്ചിരുന്നു.

കവുങ്ങുകൾക്ക് മഞ്ഞളിപ്പും മറ്റ് കേടുകളും ബാധിച്ച് അടയ്ക്ക ഉത്പാദനം കുറയുകയും ഉത്പാദന ചെലവ് കൂടുകയും ചെയ്തതോടെ കവുങ്ങുകൾ മുറിച്ചുവിറ്റ് പറമ്പുകൾ തരിശ് നിലമാക്കിയ കർഷകർ ഇപ്പോൾ അന്ധാളിച്ച് ഇരിക്കുകയാണ്. തേങ്ങയും കുരുമുളകും ചതിച്ചെങ്കിലും കർഷകർക്ക് ആശ്വാസം പകർന്ന് അടയ്ക്ക വില കുതിച്ചുയരുകയാണ്.

അടക്കത്തോട്ടങ്ങൾ ഇപ്പോൾ പേരിന് മാത്രമേയുള്ളു. ജില്ലയിലെ പ്രധാന കവുങ്ങ് തോട്ടങ്ങളിൽ ഉത്പാദനം കുറഞ്ഞ് കർഷകർ തോട്ടങ്ങൾ പരിപാലിക്കുന്നത് നിർത്തി വെച്ചിരിക്കുകയാണ്. മഹാളി തെളിക്കുവാനും അടയ്ക്ക വലിക്കുവാനും വർഷംതോറും കൂലി വർധിക്കുന്നത് കർഷകർക്ക് താങ്ങാവുന്നതിന് അപ്പുറമായിരുന്നു. അടക്കയ്ക്ക് വിലക്കുറവും കീട രോഗബാധയും ഉത്പാദന ചെലവും അടയ്ക്കാ കർഷകർ പിന്തിരിയാൻ കാരണമായി. ഉത്പാദനം കുറയുകയും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അടയ്ക്കാ വരവ് കുറയുകയും ചെയ്തതോടെ കർഷകരെ ഞെട്ടിച്ച് വൻ വില വർധനവാണ് ഉണ്ടായത്.

0Shares