പാതിരാത്രിയിൽ ക്ഷേത്ര കവര്‍ച്ച; ഭണ്ടാരത്തിലെ പണം കവര്‍ന്നു, മോഷണ ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞു

You are currently viewing പാതിരാത്രിയിൽ ക്ഷേത്ര കവര്‍ച്ച; ഭണ്ടാരത്തിലെ പണം കവര്‍ന്നു, മോഷണ ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞു

കാഞ്ഞങ്ങാട് / കാസർകോട്: ചന്തേരയില്‍ ക്ഷേത്രത്തില്‍ കവര്‍ച്ച. ചെമ്പകത്തറ മുത്തപ്പന്‍ ക്ഷേത്രത്തിലെ ശ്രീകോവില്‍ തകര്‍ത്ത് മൂലഭണ്ഡാരത്തിലെ പണമാണ് കവര്‍ന്നത്. ഓഫീസ് കൗണ്ടറും മടപ്പുരയുടെ പൂട്ടുകളും തകര്‍ത്തിട്ടുണ്ട്. പുറത്തുള്ള ഭണ്ഡാരത്തിലെ പണവും കവര്‍ന്നു.

മറ്റൊരു ഭണ്ഡാരം തകര്‍ക്കാനുള്ള ശ്രമവും നടന്നു. മോഷണ ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം. ക്ഷേത്ര ജീവനക്കാരി എത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പെട്ടത്. വിവരമറിഞ്ഞ് ചന്തേര പൊലീസ് സ്ഥലത്തെത്തി. ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. ഒരാഴ്‌ച മുമ്പ് സമീപത്തെ കരക്കാവ് ഭഗവതി ക്ഷേത്രത്തിലും കവര്‍ച്ച നടന്നിരുന്നു. ചന്തേര പോലീസ് അന്വേഷണം ഊർജിതമാക്കി.

0Shares