
കാസർകോട്: മുസ്ലിം ലീഗ് മുൻ ജില്ലാ പ്രസിഡണ്ടും കാസർകോട് നഗരസഭ മുൻ ചെയർമാനുമായിരുന്ന ടി.ഇ അബദുല്ലയുടെ ചരമവാർഷിക ദിനമായ ഫെബ്രവരി ഒന്നിന് പ്രാർത്ഥന സദസ്സം അനുസ്മരണ പരിപാടിയും നടത്തും. ഫെബ്രുവരി ഒന്ന് ശനിയlഴ്ച രാവിലെ 10.30 മണിക്ക് കാസർകോട് ടി.എ ഇബ്രാഹിം സ്മാരക മന്ദിരത്തിലാണ് പരിപാടി. മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗങ്ങൾ സംബന്ധിക്കണമെന്ന് ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ അറിയിച്ചു.
