
പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക പത്മശ്രീ വാണി ജയറാം അന്തരിച്ചു. 78 വയസായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.തമിഴ്‌നാട്ടിലെ വെല്ലൂരിൽ 1945-ലായിരുന്നു ജനനം. കലൈവാണി എന്നായിരുന്നു യഥാർത്ഥ പേര്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, എന്നിവയുൾപ്പെടെ 19 ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ചു.

സ്വപ്‌നം എന്ന ചിത്രത്തിലെ സൗരയൂഥത്തിൽ വിടർന്നൊരു എന്ന ഗാനമാണ് മലയാളത്തിൽ അവർ ആദ്യം ആലപിച്ചത്.
1975ൽ ഏഴു സ്വരങ്ങൾ (അപൂർവ്വരാഗങ്ങൾ), 1980 ൽ ശങ്കരാഭരണം, 1991ൽ സ്വാതികിരണം എന്നീ ചിത്രത്തിലെ ഗാനങ്ങൾക്കാണ് ദേശിയ പുരസ്ക്കാരങ്ങൾ ലഭിച്ചത്. ‘1983’ എന്ന ചിത്രത്തിലെ ഓലഞ്ഞാലി കുരുവി എന്ന ഗാനമാണ് അവസാനമായി മലയാളത്തിൽ പാടി നിർത്തിയത്. മികച്ച ഗായികക്കുള്ള ദേശീയ പുരസ്കാരം മൂന്ന് തവണ നേടിയ വാണി ജയറാമിനെ അടുത്തിടെ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചിരുന്നു.
