
തമിഴ്‌നാട്ടില്‍ കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ ഭാവി തീരുമാനിക്കുന്ന പത്താം ക്ലാസ് പരീക്ഷ ഒഴിവാക്കി. പത്ത്, പ്ലസ് വണ്‍ ക്ലാസ് പരീക്ഷകള്‍ റദ്ദാക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. വിദ്യാര്‍ത്ഥികളെ അവരുടെ പാദ, അര്‍ദ്ധ വാര്‍ഷിക പരീക്ഷകളുടെ മാര്‍ക്കുകള്‍ മാനദണ്ഡമാക്കി ജയിപ്പിക്കും.

ഒപ്പം ഹാര്‍ജര്‍നിലയും കണക്കാക്കി സ്ഥാനക്കയറ്റം നല്‍കും. അതേസമയം പ്ലസ് ടു പരീക്ഷകള്‍ നടത്തുന്നത് സംബന്ധിച്ചുള്ള തീരുമാനം അടുത്ത ദിവസം അറിയിക്കുനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 12690 പരീക്ഷാ കേന്ദ്രങ്ങളിലായി ഒന്‍പത് ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നത്. തെലങ്കാനയിലും തമിഴ്‌നാടിന് സമാനമായി പത്താം ക്ലാസ് പരീക്ഷകള്‍ ഒഴിവാക്കിയിരുന്നു.
