
ദേശീയ പൗരത്വ നിയമഭേഗതി പ്രതിഷേധക്കാര്‍ക്ക് എതിരായ മുഴുവന്‍ കേസുകളും റദ്ദാക്കി തമിഴ്‌നാട് സര്‍ക്കാര്‍. സഖ്യകക്ഷിയായ ബി.ജെ.പിയുടെ കടുത്ത എതിര്‍പ്പിനിടെയാണ് അണ്ണാഡി.എം.കെയുടെ പ്രഖ്യാപനം. 1500 ലധികം കേസുകളാണ് തമിഴ്‌നാട് സര്‍ക്കാര്‍ റദ്ദാക്കിയത്.

നിയമഭേഗതിക്ക് എതിരെ പ്രമേയം പാസാക്കാനാണ് സര്‍ക്കാര്‍ തയാറാകേണ്ടത് എന്ന് ഡി.എം.കെ പ്രതികരിച്ചു. പ്രതിഷേധം ശക്തമായപ്പോഴും കേന്ദ്രസര്‍ക്കാരിനൊപ്പം ഉറച്ച് നിന്ന് അണ്ണാ ഡി.എം.കെയാണ് തെരഞ്ഞെടുപ്പ് അടുത്തിരിക്കേ നിലപാട് തിരുത്തിയത്. 1500ലധികം കേസുകള്‍ റദാക്കി. പൗരത്വ നിയമഭേദഗതി സമരത്തിന് നേതൃത്വം നല്‍കിയ മുസ്‌ലിം സംഘടനാ നേതാക്കള്‍ക്ക് എതിരെ ചുമത്തിയ കേസുകളും റദ്ദാക്കി.
രാജ്യവ്യാപക പ്രതിഷേധം ശക്തമായപ്പോഴും പൗരത്വനിയമഭേഗതിയെ പിന്തുണച്ചിരുന്ന അണ്ണാഡി.എം.കെയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
