
അമേരിക്ക / ഡിട്രോയിറ്റ്: സിനഗോഗ് പ്രസിഡണ്ട് സാമന്ത വോള്‍ കുത്തേറ്റു മരിച്ച സംഭവത്തിൽ അന്വേഷണം തുടങ്ങി. വീടിന് പുറത്ത് ഒന്നിലധികം തവണ കുത്തേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. യഹൂദ സമൂഹത്തിലും രാഷ്‌ട്രീയത്തിലും അറിയപ്പെടുന്ന യുവതിയാണ്.
40 കാരിയായ സാമന്ത വോള്‍ ഡെമോക്രാറ്റായ അറ്റോര്‍ണി ജനറല്‍ ഡാന നെസ്സലിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവമായിരുന്നു.

2019 മുതല്‍ 2021 വരെ ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് മാനേജരായി യു.എസ് പ്രതിനിധി എലിസ സ്ലോട്ട്കിന് വേണ്ടിയും വോള്‍ പ്രവര്‍ത്തിച്ചിരുന്നു.
രാഷ്‌ട്രീയത്തിലും യഹൂദ സമൂഹത്തിലും അറിയപ്പെടുന്ന വോളിനെ 2017ല്‍, ദി ഡെട്രോയിറ്റ് ജൂത ന്യൂസ്, ’36 വയസ്സിന് താഴെയുള്ള 36’ല്‍ ഒരാളായി തിരഞ്ഞെടുത്തു.
അമേരിക്കന്‍ ജൂത കമ്മിറ്റിയുടെ ആക്‌സസ് ഡിട്രോയിറ്റ് യംഗ് ലീഡര്‍ഷിപ്പ് പ്രോഗ്രാമിൻ്റെ കോചെയര്‍ ആയും മുസ്ലീം ജൂയിഷ് ഫോറം ഓഫ് ഡിട്രോയിറ്റിൻ്റെ സ്ഥാപകയും ആയിരുന്നു.
