രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്രയ്ക്ക് ‘ആദരാഞ്ജലികൾ’ ; വീക്ഷണം പത്രത്തിലെ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ

  • Post category:local news / news
  • Reading time:1 min read
You are currently viewing രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്രയ്ക്ക് ‘ആദരാഞ്ജലികൾ’ ; വീക്ഷണം പത്രത്തിലെ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ

കാസര്‍കോട് നിന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രക്ക് ‘ആദരാഞ്ജലികൾ’ അർപ്പിച്ച് വീക്ഷണം പത്രത്തിൽ പരസ്യം വന്ന സംഭവത്തിൽ രണ്ട് ജീവനക്കാർക്കെതിരെ നടപടിയെടുത്തു. ഇതിന് പുറമേ കാസര്‍കോട് ബ്യൂറോയിലെ രണ്ട് പേരെ സസ്പെൻഡ് ചെയ്തു.

രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തത് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രക്ക് ആശംസകളോടെ എന്നതിന് പകരം ആദരാഞ്ജലികളോടെ എന്ന് പാർട്ടി പത്രത്തിൽ അച്ചടിച്ച് വന്നത് വിവാദമായതിന് പിന്നാലെയാണ്. സംഭവത്തിൽ കെ.പി.സി.സി നേതൃത്വം നേരത്തെ വീക്ഷണം മാനേജ്മെൻ്റിനോട് വിശദീകരണം തേടിയിരുന്നു.

പ്രാഥമിക അന്വേഷണം നടത്തിയ മാനേജ്മെൻ്റ്, കാസര്‍കോട് ബ്യൂറോയിലെ രണ്ട് പേരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഗൂഢാലോചനയില്ലെന്നും എന്നാൽ ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്നും വീക്ഷണം എം.ഡിയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ ജെയ്സൺ ജോസഫ് പറഞ്ഞു.

0Shares