‘മന്ത്രിസ്‌ഥാനം ഞാനിങ്ങു എടുക്കുവാ…’ സുരേഷ് ഗോപി കേന്ദ്രമന്ത്രി; സത്യപ്രതിജ്ഞ ഞായറാഴ്‌ച വൈകിട്ട് ആറുമണിക്ക്

You are currently viewing ‘മന്ത്രിസ്‌ഥാനം ഞാനിങ്ങു എടുക്കുവാ…’ സുരേഷ് ഗോപി കേന്ദ്രമന്ത്രി; സത്യപ്രതിജ്ഞ ഞായറാഴ്‌ച വൈകിട്ട് ആറുമണിക്ക്

ന്യൂഡല്‍ഹി: കേരളത്തില്‍ .നിന്നുള്ള ആദ്യ ബിജെ.പി ലോക്‌സഭാംഗമായ നടന്‍ സുരേഷ് ഗോപി കേന്ദ്രമന്ത്രി ആവുമെന്ന് ഏതാണ്ട് ഉറപ്പായി. എന്‍.ഡി.എ പാര്‍ലമെണ്ടറി പാര്‍ട്ടി യോഗത്തിനായി ഡല്‍ഹിയില്‍ എത്തിയ സുരേഷ് ഗോപിയെ ഇക്കാര്യം കേന്ദ്ര നേതൃത്വം അറിയിച്ചെന്നാണ് സൂചന.

സുരേഷ് ഗോപി മന്ത്രിയാവാന്‍ താത്പര്യം പ്രകടിപ്പിച്ചില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കേരളത്തില്‍ ശ്രദ്ധേയ വിജയം നേടിയ സുരേഷ് ഗോപി മന്ത്രിസഭയില്‍ ഉണ്ടാവണമെന്ന് കേന്ദ്ര നേതൃത്വം നിര്‍ബന്ധം ചെലുത്തുകയായിരുന്നു.

ഞായറാഴ്‌ച നരേന്ദ്രമോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്നവരില്‍ സുരേഷ് ഗോപിയും ഉണ്ടാവും എന്നാണ് വിവരം.

ഞായറാഴ്‌ച തന്നെയായിരിക്കും മൂന്നാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയെന്ന് നേതാക്കള്‍ വ്യക്തമാക്കി. ഞായറാഴ്‌ച വൈകിട്ട് ആറിനാണ് സത്യപ്രതിജ്ഞയെന്ന് മുതിര്‍ന്ന നേതാവ് പ്രഹ്ലാദ് ജോഷി പാര്‍ലമെണ്ടറി പാര്‍ട്ടി യോഗത്തില്‍ അറിയിച്ചു. എന്‍.ഡി.എയുടെ, നിയുക്ത എം.പിമാരെ കൂടാതെ മുഖ്യമന്ത്രിമാരും മറ്റ് പ്രമുഖ നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

0Shares