
കാസർകോട്: സുൽത്താൻ ഡയമണ്ട്‌സ് ആൻഡ് ഗോൾഡ് കാസർകോട് ഷോറൂമിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡയമണ്ട് ആൻഡ് പോൾക്കി ഡയമണ്ട് എക്സിബിഷൻ വിശ്വവജ്രായുടെ പത്താം പതിപ്പ് പ്രദർശനത്തിന് തുടക്കം കുറിച്ചു. വിശ്വവജ്ര – ഡയമണ്ട് & പോൽകി ഡയമണ്ട് ഷോ ലോകമെമ്പാടുമുള്ള ഐ.ജി.ഐ സർട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങളുടെ 10,000 കാരറ്റിലധികം സ്റ്റോക്ക് പ്രദർശിപ്പിക്കുന്നുണ്ട്.

ഇറ്റലി, ഫ്രാൻസ്, തുർക്കി, ബെൽജിയം, യുഎസ്, സിംഗപ്പൂർ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള എക്‌സ്‌ക്ലൂസീവ് അന്താരാഷ്ട്ര ശേഖരങ്ങളാണ് ഷോയുടെ പ്രധാന ആകർഷണം. ഷോയുടെ ഉദ്ഘാടനം 2022 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് അഞ്ജും അരോമാറ്റിക്‌സ് & ബിൽഡർസ് മാനേജിംഗ് ഡയറക്ടർ പി. ബി അച്ചു നായമാർമൂല നിർവഹിച്ചു.
വിവിധ പ്രദർശന ശേഖരങ്ങളുടെ ഉദ്ഘാടനം യഥാക്രമം ബെൽജിയം കളക്ഷൻ- നാങ്കി മുഹമ്മദ് അലി( ജി എം – ക്വാളിറ്റി ഇന്റർനാഷണൽ കോ, ഷാർജ)യും മിഡിൽ ഈസ്റ്റ് കളക്ഷൻ- സി. എൽ റഷീദ് ഹാജി( പ്രസിഡണ്ട്, കർണാടക സ്റ്റേറ്റ് ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ)നും യു.എസ്. കളക്ഷൻ (എൻ. എ അബ്ദുൾ സയീദ്, ഹാരിസ് മറൈൻസ് , മംഗലാപുരം)വും ഇറ്റാലിയൻ കളക്ഷൻ – അബ്ദുൾ റഹിമാൻ സാദിഖ് ബി.എ (എം.ഡി- സൺറൈസ് അഗ്രോ ഫുഡ് പ്രോഡക്ടസ്.)ഉം പോൾക്കി കളക്ഷൻ – ഹരീഷ് നായർ, (എംഡി-ഗ്രൂപ്പ് ടെൻ ഗ്രൂപ്പ് ഓഫ് കമ്പനീസ്.) ഉം പ്രിൻസസ്സ് കളക്ഷൻ – ഷംസീർ പി.പി(നാസ് ഗ്രൂപ്പ്)ഉം ഫ്രഞ്ച് കളക്ഷൻ ഡോ. രൂപ വി. റാവു (യോഗ & ആയുർവേദ കോസ്മെറ്റോളജിസ്റ്റ്)
ടർക്കിഷ് കളക്ഷൻ – ഡോ. നഷ്വാന പർവീൻ ( ക്ലിനിക്കൽ ഫിസിയോതെറാപ്പിസ്റ്റ്, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, കുമ്പള)യും സോളിറ്റയർ കളക്ഷൻ – അമിതാ മുരളീധർ കാമത്ത് ( എംഡി-ബർമാഷെൽ ഓട്ടോമൊബൈൽസ്, നുള്ളിപ്പാടി)യും റാഡോ സ്‌പെഷ്യൽ എഡിഷൻ കളക്ഷൻ – ഹനീഫ് നെല്ലിക്കുന്ന്, ഐവ അഷ്‌റഫ് എന്നിവർ ചേർന്നും നിർവഹിച്ചു. ചടങ്ങിൽ പ്രമുഖ സെലിബ്രിറ്റി ദമ്പതീകളായ മുഹമ്മദ് ജാബിർ & ഷൈമ ജാബിർ എന്നിവർ മുഖ്യ അതിഥികളായിരുന്നു.

സാധാരണയായി ബാംഗ്ലൂർ, ഹൈദരാബാദ്, മുംബൈ മെട്രോ നഗരങ്ങളിൽ മാത്രം ലഭ്യമാകുന്ന അതുല്യവും വ്യത്യസ്തവുമായ എക്‌സ്‌ക്ലൂസീവ് മെട്രോ ട്രെൻഡ് സെലിബ്രിറ്റി കളക്ഷൻ ഡയമണ്ട് & പോൾക്കി ഡയമണ്ട് ആഭരണങ്ങൾ ലക്ഷ്വറി സെഗ്‌മെന്റ് ഉപഭോക്താക്കൾക്കായി ഇവിടെ ഒരുക്കിയിരിക്കുന്നു.
സോളിറ്റയർ കളക്ഷനിലെ ഏറ്റവും പുതിയ ഡിസൈനുകൾ, ക്ലോസ് സെറ്റിംഗ് ഡയമണ്ട് ജ്വല്ലറി, തന്മാനിയ ശേഖരങ്ങൾ പരമ്പരാഗത ഡയമണ്ട് ആസ്വാദകർക്കായി ഒരുക്കിയിരിക്കുന്നു. ബ്രൈഡൽ സെഗ്‌മെന്റ് ഉപഭോക്താക്കൾക്കായി എക്‌സ്‌ക്ലൂസീവ് ബ്രൈഡൽ ഡയമണ്ട് ജ്വല്ലറി ഏറ്റവും പുതിയ ട്രെൻഡുകൾക്കൊപ്പം പോൾക്കിയിലെ പുതിയ ട്രെൻഡ്, അൺകട്ട് ഡയമണ്ട്‌സ്, റൂബി എമറാൾഡ് രത്ന ശേഖരങ്ങൾ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്.
56000 രൂപ മുതൽ ഡെയ്‌ലി വെയർ ലൈറ്റ് വെയ്റ്റ് ഡയമണ്ട് നെക്ലേസുകൾ, 7000 രൂപ മുതൽ ഡയമണ്ട് മോതിരങ്ങൾ, 3000 രൂപ മുതലുള്ള ഡയമണ്ട് നോസ് പിൻ എന്നിവയും ലൈറ്റ് വെയ്റ്റ് സെഗ്‌മെന്റുകൾക്ക് ലഭ്യമാണ്.

സുൽത്താൻ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ ടി.എം അബ്ദുൾ റഹൂഫ് ചടങ്ങിൽ സന്നിഹിതരായിരുന്നു, വജ്രപ്രേമികൾക്ക് ലോകത്തിലെ ഏറ്റവും മികച്ച വജ്രാഭരണങ്ങൾ കാണാനും സ്വന്തമാക്കാനും ഇത്തരത്തിലുള്ള ഡയമണ്ട് എക്‌സിബിഷനുകൾ അവസരമൊരുക്കുമെന്ന് അദ്ദേഹം അഭിപ്രായപെട്ടു.
ഡയമണ്ട് ഗ്രേഡിംഗ് മെഷീനുകൾ ഉപയോഗിച്ച് മുംബൈയിൽ നിന്നുള്ള ഡയമണ്ട് വിദഗ്‌ദ്ധർ ഡയമണ്ട്‌സിനെക്കുറിച്ചുള്ള സവിശേഷമായ തത്സമയ പരിശീലനവും എക്‌സിബിഷൻ ഉപഭോക്താക്കൾക്ക് നൽകും.
പ്രദർശന ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് ഡയമണ്ട് കാരറ്റിന് 7500 രൂപ കിഴിവ് ലഭിക്കും, കൂടാതെ ഏതു ജ്വല്ലറിയിൽ നിന്നും വാങ്ങിയ പഴയ ഡയമണ്ട് ആഭരണങ്ങൾ ഐ.ജി.ഐ സാക്ഷ്യപ്പെടുത്തിയ ഏറ്റവും പുതിയ ഡയമണ്ട് ആഭരണങ്ങളിലേക്ക് എക്സ്ചേഞ്ച് ചെയ്യുവാനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
സുൽത്താൻ ഗ്രൂപ്പ് ജനറൽ മാനേജർ ഉണ്ണിത്താൻ എ. കെ, റീജണൽ മാനേജർ സുമേഷ്, ബ്രാഞ്ച് ഹെഡ് അഷ്‌റഫ് അലി മൂസ, ബ്രാഞ്ച് മാനേജർ മുബീൻ ഹൈദർ, മാനേജർ അബ്ദുൾ മജീദ് ബി.എം എന്നിവരും സന്നിഹിതരായിരുന്നു. ഈ മാസം 21 മുതൽ ഫെബ്രുവരി 2 വരെയാണ് പ്രദർശനം. കൂടുതൽ വിവരങ്ങൾക്ക്- സുൽത്താൻ ഡയമണ്ട്സ് & ഗോൾഡ്, എം. ജി റോഡ്, കാസർകോട്. ഫോൺ: 04994220064.
