
തൊടുപുഴ: കോ ഓപ്പറേറ്റീവ് ലോ കോളേജിൽ വിദ്യാർത്ഥികളുടെ ആത്മഹത്യാ ഭീക്ഷണി. കോളേജിലെ മാർക്ക് ദാനവുമായി ബന്ധപ്പെട്ട് സമരം ചെയ്‌ത വിദ്യാർത്ഥികളെ സസ്പെണ്ട് ചെയ്യാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് കുട്ടികളുടെ ഭീക്ഷണി. രണ്ട് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇവരെ പോലീസ് ആശുപത്രിയിലേക്ക് മാറ്റി.

പതിനഞ്ചോളം വിദ്യാർത്ഥികളാണ് കോളേജ് കെട്ടിടത്തിൻ്റെ മുകളിൽ കയറി നിൽക്കുന്നത്. ഫയർ ഫോഴ്സും പൊലീസും സംഭവ സ്ഥലത്ത് എത്തി. വിദ്യാർത്ഥിനികൾ അടക്കമുള്ളവരാണ് കെട്ടിടത്തിന് മുകളിലുള്ളത്. ആരോപണ വിധേയനായ അധ്യാപകനെ സസ്‌പെണ്ട് ചെയ്‌തതായി അധികൃതർ നിലപാട് വ്യക്‌തമാക്കി.
