ട്രെയിനിന് നേരേയുള്ള കല്ലേറിൽ വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്; താടിയെല്ല് പൊട്ടിയ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിൽ; കൂടുതൽ അറിയാം..

  • Post category:local news / news
  • Reading time:1 min read
You are currently viewing ട്രെയിനിന് നേരേയുള്ള കല്ലേറിൽ വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്; താടിയെല്ല് പൊട്ടിയ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിൽ; കൂടുതൽ അറിയാം..

കോഴിക്കോട്: ട്രെയിനിന് നേരേയുള്ള കല്ലേറിൽ വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. യാത്രക്കാരിയായ വിദ്യാർത്ഥിനിക്കാണ് മുഖത്ത് പരിക്കേറ്റത്. പുറമേരി സ്വദേശിനിയായ ആലുവ യു.സി കോളജിൽ പഠിക്കുന്ന 22കാരിയായ ഐശ്വര്യ രാമകൃഷ്ണനാണ് കല്ലേറിൽ പരിക്കേറ്റത്. താടിയെല്ലിന് പരിക്കേറ്റ ഐശ്വര്യയെ ശസ്ത്രക്രിയക്ക് വിദേയമാക്കി എന്നാണ് വിവരം. പല്ലുകളും നഷ്ടമായി. ഇന്നലെ രാത്രി 9.50ന് ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. കടലുണ്ടിക്കും -ഫറോക്കിനുമിടയിലാണ് സംഭവം. അതേ സ്ഥലത്ത് വച്ച് തന്നെ വന്ദേഭാരതിന് നേരെയും കല്ലെറുണ്ടായി എന്നും പറയുന്നു.

സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അന്വേഷണത്തിന് ഉത്തരവിട്ട കമ്മിഷൻ പാലക്കാട് റെയിവേ ഡിവിഷൻ മാനേജരോടും ഫറോക്ക് പോലീസ് അസി. കമ്മീഷണരോടും റിപ്പോർട്ട് തേടി. അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. ട്രെയിനുകള്‍ക്ക് നേരെ കല്ലേറുണ്ടാകുണ്ണ സംഭവം ഗൗരവമാണെന്നും പ്രതികളെ കണ്ടെത്തണമെന്നും ആവശ്യം ഉയരുകയാണ്.

0Shares