
ഉദുമ/ കാസര്‍കോട്: എസ്.എസ്.എല്‍.സി.ക്ക് എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 41906 പേര്‍ അധികമായി ഉന്നത പഠനത്തിന് അര്‍ഹത നേടിയിരിക്കെ പ്ലസ് വണ്‍ പ്രവേശനത്തിന് എല്ലാ വിഷയങ്ങളിലും സീറ്റ് വര്‍ദ്ധനവ് നടത്തി വിദ്യാര്‍ത്ഥികളുടെ പ്ലസ് വണ്‍ പ്രവേശനം കാര്യക്ഷമമാക്കണമെന്ന് ജനശ്രീ ഉദുമ മണ്ഡലം യോഗം സര്‍ക്കാറിനോടും ഹയര്‍ സെക്കന്ററി ഡയറക്ടറേററിനൊടും ആവശ്യപ്പെട്ടു.

ജനശ്രീ സുസ്ഥിര വികസന മിഷന്‍റെ ജില്ലാ ആസ്ഥാന ഓഫിസ് നവീകരിക്കുന്നതിന് വേണ്ടി ഉദുമ മണ്ഡലം ജനശ്രീ സ്വരൂപിച്ച അമ്പതിനായിരം രൂപ യോഗത്തില്‍ ജില്ല ചെയര്‍മാന് കൈമാറി. പി.വി.ഉദയകുമാറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചെയര്‍മാന്‍ കെ. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ ട്രഷറര്‍ കെ.പി.സുധര്‍മ, ബ്ലോക്ക് ചെയര്‍മാന്‍ രവീന്ദ്രന്‍ കരിച്ചേരി, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടുമാരായ വാസു മാങ്ങാട്, കെ.വി. ഭക്കവത്സലന്‍, കാര്‍ത്യായനി ബാബു, രൂപേഷ് പള്ളം, ഷിബു കടവങ്ങാനം, കരുണാകരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ജനശ്രീ മണ്ഡലം സെക്രട്ടറി സിനി രവികുമാര്‍ സ്വാഗതവും ട്രഷറര്‍ ശോഭന മുല്ലച്ചേരി നന്ദിയും പറഞ്ഞു.
