
കൂളിംഗ് ഫിലിം ഒട്ടിച്ചതും, കർട്ടൻ ഇട്ടതുമായ വാഹനങ്ങൾക്ക് എതിരെ നാളെ മുതൽ കേരളത്തിൽ കർശന നടപടി സ്വീകരിക്കും. വാഹനങ്ങളിൽ യാതൊരു തരത്തിലുമുള്ള കൂളിംഗ് ഫിലിം, കർട്ടനുകൾ ഇവ ഉപയോഗിക്കാൻ പാടില്ല എന്ന് ഹൈക്കോടതി കർശന നിർദേശം നൽകിയ പശ്ചാത്തലത്തിലാണ് നടപടി ശക്തമാക്കുക.

സർക്കാർ വാഹനങ്ങൾക്കും ഈ ഉത്തരവ് ബാധകമാണ്. ഇത് വിവിധ വകുപ്പുകളിൽ വാഹനത്തിന്‍റെ നിയന്ത്രണ അധികാരി ഉറപ്പാക്കണമെന്നും ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച സർക്കുലറിൽ നിർദേശിക്കുന്നു.
