
സംസ്ഥാനത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാറ്റി. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ഏപ്രിൽ എട്ടുമുതൽ പരീക്ഷകൾ വീണ്ടും നടത്തും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനമെടുത്തത്. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകൾ മാറ്റിവെക്കുമോ എന്നതിൽ ഉടൻ തീരുമാനം വേണമെന്ന് മുഖ്യതെരഞ്ഞടുപ്പ് ഓഫീസർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാമതും കത്ത് നൽകിയിരുന്നു.

തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ അധ്യാപകർക്ക് ഡ്യൂട്ടി ഉള്ളതിനാൽ പരീക്ഷകൾ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സർക്കാർ നൽകിയ കത്തും കേന്ദ്ര തെരഞ്ഞെടുപ്പ് ഓഫീസർ അംഗീകരിച്ചു.പുതുക്കിയ ടൈം ടേബിൾ ഉടൻ പ്രസിദ്ധീകരിക്കും. പരീക്ഷകൾ തുടങ്ങാൻ ആറുദിവസം മാത്രം ബാക്കി നിൽക്കെയാണ് മാറ്റിയിരിക്കുന്നത്.
