
കേരളത്തില്‍ പ്ലസ്ടു കഴിഞ്ഞ് ഉപരിപഠനത്തിനായുള്ള കുട്ടികളുടെ പ്രവേശന പരീക്ഷ നടക്കും. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ വ്യാഴാഴ്ചയാണ് നടക്കുക. കൊവിഡ് മുന്‍കരുതലുകള്‍ പാലിച്ചാണ് പരീക്ഷ നടക്കുക എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

പരീക്ഷ എഴുതാന്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കെ.എസ്ആര്‍.ടി.സി പ്രത്യേക ബസ് സൗകര്യവും ഏര്‍പ്പെടുത്തും. നിയന്ത്രിത മേഖലയിലും പരീക്ഷ നടക്കും. തിരുവനന്തപുരവും പരീക്ഷാ കേന്ദ്രങ്ങള്‍ ഒരുങ്ങും. രോഗലക്ഷണം ഉള്ളവരെ പ്രത്യേകം പരീക്ഷ എഴുതിക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ക്കും പ്രത്യേകം പരീക്ഷ എഴുതാം.
