ശുചിത്വ പരിശോധനയിൽ സ്റ്റാർ പദവി; സ്ഥാപനങ്ങൾക്ക് നഗരസഭയുടെ അനുമോദനം, ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയാണ് പരിശോധന നടത്തിയത്

You are currently viewing ശുചിത്വ പരിശോധനയിൽ സ്റ്റാർ പദവി; സ്ഥാപനങ്ങൾക്ക് നഗരസഭയുടെ അനുമോദനം, ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയാണ് പരിശോധന നടത്തിയത്

കാസർകോട്: ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ശുചിത്വ പരിശോധനയുടെ ഭാഗമായി സ്റ്റാർ പദവി നേടിയ കാസർകോട് നഗരത്തിലെ നാല് സ്ഥാപനങ്ങളെ കാസർകോട് നഗരസഭ അനുമോദിച്ചു. നഗരസഭ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ സ്ഥാപനങ്ങൾക്കുള്ള ഉപഹാരം നഗരസഭാ ചെയർമാൻ അഡ്വ. വി.എം മുനീർ കൈമാറി.

വൈസ്. ചെയർപേഴ്‌സൺ ഷംസീദ ഫിറോസ്, സ്ഥിരം സമിതി ചെയർമാൻമാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, റീത്ത ആർ, രജനി ആർ, കൗൺസിലർമാർ, സെക്രട്ടറി ബിജു.എസ്, നഗരസഭാ ജീവനക്കാർ ചടങ്ങിൽ സംബന്ധിച്ചു. ഹോട്ടൽ വൈസ്രോയി, ഹോട്ടൽ റോയൽ ഡൈൻ, കൊച്ചിൻ ബേക്കറി, അജ്‌വാ ബേക്കറി എന്നിവയ്ക്കാണ് ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ശുചിത്വ പരിശോധനയുടെ ഭാഗമായി സ്റ്റാർ പദവി ലഭിച്ചത്.

പുതിയതും സംസ്കരിച്ചതുമായ ഭക്ഷണ സാമ്പിളുകളുടെ പോഷക, ജൈവ രാസ ഗുണനിലവാര ഗുണവിശേഷതകൾ ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഇന്ത്യാ ഗവൺമെന്റിൻ്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ സ്ഥാപിതമായ ഒരു നിയമപരമായ സ്ഥാപനമാണിത്. 2006-ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ട് പ്രകാരമാണ് എഫ്എസ്എസ്എഐ സ്ഥാപിതമായത്. ഇത് ഇന്ത്യയിലെ ഭക്ഷ്യ സുരക്ഷയും നിയന്ത്രണവുമായി ബന്ധപ്പെട്ട ഒരു ഏകീകൃത ചട്ടമാണ്.

0Shares