
തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.70 ശതമാനമാണ് വിജയശതമാനം. 0.44 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ആകെ 419128 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 4,17,864 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. അടുത്ത SSLC പരീക്ഷ മാർച്ച് 4 ന് തുടങ്ങുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
68604 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും A+ നേടി. കഴിഞ്ഞ വർഷത്തേക്കാൾ 24241 അധികമാണിത്. കണ്ണൂരാണ് വിജയശതമാനം ഏറ്റവും കൂടിയ റവന്യൂ ജില്ല (99.94). വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് വിജയശതമാനം ( 98.41). നൂറ് ശതമാനം വിജയം നേടിയ രണ്ട് ജില്ലകൾ- പാലാ, മൂവാറ്റുപുഴ.

2960 സെൻ്റെറുകളിലായി 419128 വിദ്യാർത്ഥികളാണ് ഇക്കുറി പരീക്ഷ എഴുതിയത്. 70 ക്യാമ്പുകളിലായാണ് മൂല്യനിർണയം പൂർത്തിയാക്കിയത്. മുഴുവൻ വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹത നേടിയ സർക്കാർ സ്‌കൂളുകളുടെ എണ്ണം- 951
നൂറ് ശതമാനം വിജയം നേടിയ ആകെ സ്‌കൂളുകൾ- 2581
ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ മലപ്പുറം വി.കെ.എം.എം.എച്ച്.എസ്.എസ് സ്‌കൂളിൽ നൂറ് ശതമാനമാണ് വിജയം.
കഴിഞ്ഞ വർഷങ്ങളിലെ വിജയശതമാന കണക്ക്
2022 – 99.26, 2021 – 99.47, 2020 – 98.82
രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഗ്രേസ് മാർക്ക് കൂടി ഉൾപ്പെടുത്തിയുള്ള ഫലമാണിത്. ഗ്രേസ് മാർക്ക് നൽകിയതോടെ 24402 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് അധികമായി നേടാൻ സാധിച്ചു. ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്)
എ.എച്ച്.എസ്.എൽ.സി ഫലവും മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു.
സേ പരീക്ഷ- ജൂൺ 7 മുതൽ 14 വരെ നടക്കും. ജൂൺ ആദ്യം മുതൽ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ ലഭ്യമാകും.
PRD LIVE മൊബൈൽ ആപ്പിലും www.prd.kerala.gov.in, https://results.kerala.gov.in, https://examresults.kerala.gov.in, https://pareekshabhavan.kerala.gov.in, https://results.kite.kerala.gov.in, https://sslcexam.kerala.gov.in സൈറ്റുകളിലും ലഭിക്കും.
പരീക്ഷഫലം ലഭിക്കുന്ന വെബ്സൈറ്റുകൾ
www.prd.kerala.gov.in
https://examresults.kerala.gov.in
https://pareekshabhavan.kerala.gov.in
https://results.kite.kerala.gov.in
https://sslcexam.kerala.gov.in
കൈറ്റിൻ്റെ പോര്‍ട്ടലും മൊബൈല്‍ ആപ്പും എസ്.എസ്.എല്‍.സി ഫലമറിയാന്‍ www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെ, ‘സഫലം 2023’ മൊബൈല്‍ ആപ്പും, കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്നോളജി ഫോര്‍ എജുക്കേഷന്‍ (കൈറ്റ്) സജ്ജമാക്കി. വ്യക്തിഗത റിസൽട്ടിന് പുറമെ, സ്കൂള്‍- വിദ്യാഭ്യാസ ജില്ല- റവന്യൂജില്ല തലങ്ങളിലുള്ള റിസൽട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകൾ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ‘റിസൽട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ ലഭിക്കും.
