സംസ്ഥാനത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ചൊവ്വാഴ്ച അറിയാം: വെബ്‌സൈറ്റ് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

  • Post category:education / news
  • Reading time:1 min read
You are currently viewing സംസ്ഥാനത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ചൊവ്വാഴ്ച അറിയാം: വെബ്‌സൈറ്റ് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സംസ്ഥാനം പ്രതീക്ഷയോടെ കാത്തിരുന്ന എസ്.എസ്.എല്‍.സി പരീക്ഷാ ഫലം നാളെ. പരീക്ഷാ ഫലം വെബ് സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴി അറിയാം. www.result.kite.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും സഫലം 2020 എന്ന മൊബൈല്‍ ആപ് വഴിയും എസ്.എസ്.എല്‍.സി ഫലമറിയാന്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംവിധാനം ഒരുക്കിയതായി കൈറ്റ് അധികൃതര്‍ അറിയിച്ചു.

ഓരോ വിദ്യാര്‍ത്ഥിയുടേയും ഫലത്തിന് പുറമെ സ്‌കൂള്‍ വിദ്യാഭ്യാസ ജില്ല റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍, ഗ്രാഫിക്‌സുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ‘റിസള്‍ട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നു Saphalam 2020 എന്ന് ടൈപ് ചെയ്താല്‍ ആപ് കാണാവുന്നതാണ്.

മൊബൈല്‍ ആപ് നേരത്തെതന്നെ ഡൗണ്‍ലോഡ് ചെയ്തു വയ്ക്കുന്നത് അവസാന നിമിഷ ഡാറ്റാ ട്രാഫിക് ഒഴിവാക്കി എളുപ്പമാക്കുമെന്ന് കെറ്റ് അധികൃതര്‍ അറിയിച്ചു.കൊവിഡ് മൂലം വിദ്യാര്‍ത്ഥികള്‍ക്ക് പുറത്തു കടയില്‍ പോയി ഫലം നോക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. വീട്ടിലിരുന്ന് നോക്കുന്നതാണ് എന്തുകൊണ്ടും സുരക്ഷിതം.

0Shares