ശ്രീജിത്ത് രവി- വിജയ് ബാബു; അംഗങ്ങള്‍ക്ക് പ്രത്യേക നിര്‍ദ്ദേശവുമായി മോഹന്‍ലാൽ

  • Post category:entertainment
  • Reading time:1 min read
You are currently viewing ശ്രീജിത്ത് രവി- വിജയ് ബാബു; അംഗങ്ങള്‍ക്ക് പ്രത്യേക നിര്‍ദ്ദേശവുമായി മോഹന്‍ലാൽ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിജയ് ബാബുവിന്‍റെയും പോക്സോ കേസിലെ പ്രതി ശ്രീജിത്ത് രവിയുടെയും കാര്യത്തിൽ കരുതലോടെ നടപടിയെടുക്കാൻ ഒരുങ്ങുകയാണ് അമ്മ. ഇരുവരുടെയും കേസുമായി ബന്ധപ്പെട്ട് ശക്തമായ നടപടി വേണമെന്ന് എഎംഎംഎ അംഗങ്ങൾ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഈ വിഷയങ്ങൾ അടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ചർച്ചയായേക്കും. അതുവരെ കേസിനോട് കരുതലോടെ പ്രതികരിക്കാൻ അമ്മ പ്രസിഡന്‍റ് മോഹൻലാൽ നിർദേശം നൽകിയതായാണ് വിവരം.

നേരത്തെ വിജയ് ബാബുവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിമർശനവുമായി ഗണേഷ് കുമാർ രംഗത്തെത്തിയിരുന്നു. അമ്മയുടെ വാർഷിക യോഗത്തിൽ വിജയ് ബാബുവിന്‍റെ വീഡിയോ ആയിരുന്നു കാരണം. ഇതിന് പിന്നാലെയാണ് സംഘടന വീഡിയോ നീക്കം ചെയ്തത്. അമ്മയുടെ യൂട്യൂബ് ചാനലിന് വീഡിയോ നൽകിയ സ്വകാര്യ ഏജൻസി ഉദ്യോഗസ്ഥരെ അമ്മ ഭാരവാഹികൾ ശാസിക്കുകയും ചെയ്തിരുന്നു.

0Shares