Categories
സുന്ദരി സോഫിയ കേരളത്തില്‍; തിരുവനന്തപുരത്ത് കാണികളെ ആവേശം കൊളളിച്ചത് യന്ത്രയുവതി
സോഫിയ എത്തുന്ന ആദ്യത്തെ ദക്ഷിണേന്ത്യ തിരുവനന്തപുരം, പന്ത്രണ്ട് ലക്ഷം രൂപമുടക്കിയാണ് സംഘാടകര്‍ എത്തിച്ചത്.
Trending News





തിരുവനന്തപുരം: സോഫിയ യന്ത്രസുന്ദരി (റോബോട്ട്) കേരളത്തിലെത്തി. തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളേജ് സംഘടിപ്പിച്ച ടെക്‌ഫെസ്റ്റായ ‘ദൃഷ്ടി’ യിലാണ് സോഫിയ എത്തിയത്. ഹോങ്കോംഗ് ആസ്ഥാനമായുള്ള ഹാന്‍സണ്‍ റോബോട്ടിക്‌സ് എന്ന കമ്പനി വികസിപ്പിച്ചെടുത്ത ഒരു സോഷ്യല്‍ ഹ്യൂമനോയിഡ് റോബോട്ടാണ് സോഫിയ.
Also Read

നാലാം തവണയാണ് ഇന്ത്യ സന്ദര്‍ശിക്കുന്നതെങ്കിലും സോഫിയ എത്തുന്ന ആദ്യത്തെ ദക്ഷിണേന്ത്യന്‍ ക്യാമ്പസ് കൂടിയാണ് തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളേജ്. പന്ത്രണ്ട് ലക്ഷം രൂപമുടക്കിയാണ് സംഘാടകര്‍ തിരുവനന്തപുരത്തെത്തിച്ചത്. സൗദി അറേബ്യ പൗരത്തം നല്‍കിയതോടെയാണ് സോഫിയ ലോകത്തിൻ്റെ ശ്രദ്ധ ആകര്‍ഷിക്കുന്നത്. ഇത്തരത്തില്‍ പൗരത്തം ലഭിക്കുന്ന ആദ്യ റോബോട്ടാണ് സോഫിയ.

2016 ഫെബ്രുവരി 14 നാണ് റോബോട്ട് പ്രവര്‍ത്തനക്ഷമമായത് ഏറ്റവും മികച്ച എ.ഐ റോബോട്ടാണ് സോഫിയ. നാടന്‍ സെറ്റ് സാരിയുടുത്താണ് റോബോട്ട് ടെക്‌ഫെസ്റ്റില്‍ പങ്കെടുത്തത്. വിദ്യാര്‍ത്ഥികളുമായി സംവദിച്ചത് പങ്കെടുത്തവരില്‍ കൗതുകവും അമ്പരപ്പുമുണ്ടാക്കി.

Sorry, there was a YouTube error.