
കാഞ്ഞങ്ങാട്: കാഞ്ഞിരപ്പൊയിൽ കുട്ട്യാനം- പച്ചക്കുണ്ട് ശ്രീ അയ്യപ്പ ഭജനമഠം പത്താം വാർഷികവും ആഴിപൂജ മഹോത്സവവും 2025 ഡിസംബർ 4, 5, 6 തീയതികളിലായി നടക്കും. പരിപാടിയുടെ ഭാഗമായുള്ള നാൾമരം മുറിക്കൽ ചടങ്ങ് അയ്യപ്പ ഭജന മഠത്തിൽ നടന്നു. അയ്യപ്പ ഭജന മഠത്തിലെ സുരേശൻ ഗുരുസ്വാമിയുടെയും ആചാര സ്ഥാനികരുടെയും ആഘോഷ കമ്മിറ്റി, അയ്യപ്പ ഭജന മഠ കമ്മിറ്റി, മാതൃസമിതി ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിൽ പെരുംകൊല്ലൻ കാഞ്ഞിരപ്പൊയിൽ എ. കണ്ണൻ നാൾ മരം മുറിക്കൽ ചടങ്ങിന് കാർമികത്വം വഹിച്ചു. ആഘോഷ കമ്മിറ്റി ചെയർമാൻ എ.സി. നന്ദകുമാർ മാസ്റ്റർ, കൺവീനർ വി. മുകേഷ് കുട്ട്യാനം, അയ്യപ്പ ഭജനമഠം സെക്രട്ടറി എൻ സന്തോഷ് പ്രസിഡണ്ട്, കെ. വിജേഷ്, ഖജാൻജി ചിത്രൻ പച്ചക്കുണ്ട്, മാതൃസമിതി സെക്രട്ടറി എ. സീമ, പ്രസിഡണ്ട് ഗായത്രി പച്ചക്കുണ്ട് എന്നിവർ നേതൃത്വം നൽകി. പരിപാടിയിൽ വച്ച് മാതൃസമിതി സ്വരൂപിച്ച ഫണ്ട് ആഘോഷ കമ്മിറ്റി ചെയർമാൻ എ.സി നന്ദകുമാർ മാസ്റ്റർ, കൺവീനർ വി. മുകേഷ് കുട്ട്യാനം എന്നിവരെ മാതൃസമിതി ഭാരവാഹികൾ ഏൽപ്പിക്കുന്ന ചടങ്ങും നടന്നു. നിരവധി ഭക്തജനങ്ങൾ നാൾ മരം മുറിക്കൽ ചടങ്ങിലും ഫണ്ട് കൈമാറൽ ചടങ്ങിലും പങ്കാളികളായി. ആഴിപൂജ മഹോത്സവത്തിൻ്റെ ഭാഗമായി ഡിസംബർ 4, 5, 6 തീയതികളിലായി കലവറ നിറക്കൽ ഘോഷയാത്ര, വർണ്ണശബളമായ താലപ്പൊലി ഘോഷയാത്ര പേട്ട തുള്ളൽ, ആഴിപൂജ കനലാട്ടം, ഭജന, ദീപാരാധന അന്നദാനം, വിവിധ കലാപരിപാടികൾ എന്നിവയും നടക്കും.
