മുതിര്‍ന്ന സഹോദരന് കോവിഡ് സ്ഥിരീകരിച്ചു; സ്വയം ക്വാറന്റീനില്‍ പ്രവേശിച്ച് സൗരവ് ഗാംഗുലി

  • Post category:news / sports
  • Reading time:1 min read
You are currently viewing മുതിര്‍ന്ന സഹോദരന് കോവിഡ് സ്ഥിരീകരിച്ചു; സ്വയം ക്വാറന്റീനില്‍ പ്രവേശിച്ച് സൗരവ് ഗാംഗുലി

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ക്വാറന്റീനില്‍. മുതിര്‍ന്ന സഹോദരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് സൗരവ് ഗാംഗുലി ക്വാറന്റീനില്‍ പോയത്.ഗാംഗുലി ഇന്നലെയാണ് വീട്ടില്‍ നിരീക്ഷണത്തില്‍ പോയത്. മുതിര്‍ന്ന സഹോദരനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയുമായ സ്‌നേഹാശിഷ് ഗാംഗുലിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇദ്ദേഹത്തിന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പനി അടക്കമുള്ള ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തി. ഇന്നലെ വൈകീട്ടോടെയാണ് ഫലം ലഭിച്ചത്.

തുടര്‍ന്ന് ഇദ്ദേഹത്തെ ബെല്ലെ വ്യൂ ഹോസ്പിറ്റലിലേക്ക് മാറ്റി. ഇതിന് പിന്നാലെ സൗരവ് ഗാംഗുലി മുന്‍കരുതലിന്‍റെ ഭാഗമായി ഹോം ക്വാറന്റീനില്‍ പ്രവേശിച്ചതായി ബി.സി.സി.ഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

0Shares