
ചെന്നൈ ടീമിലെ താരങ്ങൾ ഫ്രാഞ്ചൈസിയെ സർക്കാർ ജോലി പോലെയാണ് കാണുന്നതെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിരേന്ദർ സേവാഗ്.ഒരു സ്പോർട്സ് മാധ്യമത്തോടാണ് സേവാഗിന്‍റെ പ്രതികരണം.എന്‍റെ കാഴ്ചപ്പാടിൽ ചില ചെന്നൈ ബാറ്റ്സ്മാൻമാർ സി.എസ്.കെയെ സർക്കാർ ജോലി പോലെയാണു കാണുന്നത്. മികച്ച പ്രകടനം നടത്തിയാലും ഇല്ലെങ്കിലും എങ്ങനെയും ശമ്പളം ലഭിക്കുമെന്ന് അവർക്ക് അറിയാം,സെവാഗ് പറഞ്ഞു.

കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് പിന്തുടർന്നു വിജയിക്കാമായിരുന്നു.
എന്നാൽ രവീന്ദ്ര ജഡേജയും കേദാർ ജാദവും കളിച്ച ഡോട്ട് ബോളുകൾ ഉപകരിച്ചില്ല. ഇതാദ്യമായല്ല സേവാഗ് ചെന്നൈ ടീമിനെതിരെ വിമര്‍ശനമുന്നയിക്കുന്നത്. ചെന്നൈ ബാറ്റ്സ്മാൻമാർ ബാറ്റിങ്ങിനു വരും മുൻപ് ഗ്ലൂക്കോസ് ഉപയോഗിക്കണമെന്ന് ആഴ്ചകൾക്കു മുൻപ് സേവാഗ് ഉപദേശിച്ചിരുന്നു.
ഐ.പി.എല്ലിൽ എട്ട് ഫൈനലുകൾ കളിച്ചിട്ടുള്ള ചെന്നൈ സൂപ്പർ കിങ്സ് 2020 സീസണ്‍ മോശം പ്രകടനത്തോടെയാണ് തുടങ്ങിയത്. ആറ് മത്സരങ്ങളിൽനിന്ന് രണ്ട് കളികൾ ജയിക്കാൻ മാത്രമാണ് ചെന്നൈയ്ക്കു സാധിച്ചത്. ഒക്ടോബർ പത്തിന് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയാണ് സി.എസ്.കെയുടെ അടുത്ത പോരാട്ടം.
